Flash News

Nattu Media

പൊന്നോണപ്പൂവ്': കഴുത്തൂട്ടിപ്പുറായ ഗവ.എൽ പി സ്കൂൾ ഓണാഘോഷം ഗംഭീരമായി


കൊടിയത്തൂർ
:കഴുത്തൂട്ടിപ്പുറായ ഗവ.എൽ പി സ്കൂൾ ഓണാഘോഷം 'പൊന്നോണപ്പൂവ്' ഗംഭീരമായി. നാല് ഹൗസുകളായി പൂക്കളമത്സരം സംഘടിപ്പിച്ചു.മണ്ണിന്റെ മൂളൽ,മലയാളക്കളി ,മാതൃ മീറ്റ്, വടംവലി തുടങ്ങിയ മത്സരങ്ങൾ നടന്നു. മാവേലിയോടൊപ്പം വിദ്യാർഥികളും രക്ഷിതാക്കളും ഗാനമാലപിച്ച് അങ്ങാടിയിലെത്തി. സ്വാദൂറും ഓണസദ്യയും വിളമ്പി.
വാർഡ് മെമ്പർ എം ടി റിയാസ് ഉദ്ഘാടനം ചെയ്തു.
പിടി എ പ്രസി എ കെ റാഫി അധ്യക്ഷത വഹിച്ചു.എസ് എം സി ചെയർമാൻ ശിഹാബ് തൊട്ടിമ്മൽ,എം പി ടി എ ചെയർ പേഴ്സൻ ജുവൈരിയ ശഫ്രീൻ, വൈസ് ചെയർപേഴ്സൻ സിറാജുന്നീസ , സ്കൂൾ ലീഡർ മുഹമ്മദ് ബിഷ്ർ , ഡെ. ലീഡർ സഹൻ മുഹമ്മദ് , ആർട്സ് സെക്രട്ടറി മുഹമ്മദ്ഹാദി , സ്പോർട്സ് സെക്രട്ടറി കെ ഹർഷദ് , കലങ്ങോട്ട് അബ്ദുറഹ്മാൻ ,ഷൈജൽ മാസ്റ്റർ എന്നിവർ ആശംസകൾ നേർന്നു.ഹെഡ് മാസ്റ്റർ ടി കെ ജുമാൻ സ്വാഗതവും സി അബ്ദുൽ കരീം നന്ദിയും പറഞ്ഞു.


ഫരീദ പൊക്കുന്ന്, സമീറ മക്കട, യസീറ യാസിർ , റസിയ കമ്പളത്ത്, റാഹില ചെറുവാടി, ഷഹന ജമാൽ , മുഹ്സിന മുസദ്ദിഖ്, ബിന്ദു കമ്പളത്ത്, നവാസ് പുതിയോട്ടിൽ എന്നിവർ നേതൃത്വം നൽകി.
Ad


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)