Durand Cup ലെ കേരള ബ്ലാസ്റ്റേഴ്‌സ് ന്റെ ആദ്യ മത്സരം നാളെ നടക്കും. നാളെത്തെ കേരള ഡെർബിയിൽ ഗോകുലം കേരള എഫ്സിയെയാണ് ബ്ലാസ്റ്റേഴ്‌സ് നേരിടുക. മോഹൻ ഭഗാൻ ഗ്രൗണ്ടിൽ വെച്ച് ഉച്ചക്ക് 2:30 നാണ് മത്സരം നടക്കുന്നത്.
കഴിഞ്ഞ സീസണിലെ നിരാശയെ മറികടന്ന് ഈ സീസൺ മികച്ചതാക്കുന്നതിനുള്ള തുടക്കമെന്ന നിലയിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഡ്യൂറൻഡ് കപ്പിലെ ആദ്യത്തെ മത്സരത്തിനായി ഇറങ്ങാനൊരുങ്ങുകയാണ്. ഓഗസ്റ്റ് 13 ഞായറാഴ്‌ചയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ മത്സരം. കേരളത്തിലെ തന്നെ മറ്റൊരു പ്രധാന ക്ലബായ, ഐ ലീഗിൽ കളിക്കുന്ന ഗോകുലം കേരളയാണ് ഡ്യൂറൻഡ് കപ്പിലെ ആദ്യമത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.
ഡ്യൂറൻഡ് കപ്പിൽ ഗ്രൂപ്പ് സിയിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ഉൾപ്പെട്ടിരിക്കുന്നത്. ബ്ലാസ്റ്റേഴ്‌സിനും ഗോകുലം കേരളക്കും പുറമെ ബെംഗളൂരു എഫ്‌സി, ഇന്ത്യൻ എയർ ഫോഴ്‌സ് എന്നിവരും ഗ്രൂപ്പിലുണ്ട്. പുതിയ സീസണിന് മുന്നോടിയായി നിരവധി തിരിച്ചടികൾ ഏറ്റുവാങ്ങിയ ബ്ലാസ്റ്റേഴ്‌സിൽ ആരാധകർക്ക് പ്രതീക്ഷ ഉണ്ടാകണമെങ്കിൽ ഡ്യൂറൻഡ് കപ്പിൽ മുന്നേറിയെ തീരുവെന്നതിനാൽ മികച്ച പ്രകടനം നടത്താനാവും ശ്രമിക്കുക.
Tags:
SPORTS
