Flash News

Nattu Media

ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ക്ക് തൃശ്ശൂര്‍ കിലയില്‍ പരിശീലനം വാഴക്കാട് ഗ്രാമപഞ്ചായത്ത് മാതൃക പ്രൊജക്ട് അവതരിപ്പിച്ചു


തൃശ്ശൂര്‍ കിലയില്‍ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികള്‍ക്കുള്ള കാര്യ ശേഷി വികസന പരിശീലനം തിങ്കളാഴ്ച ആരംഭിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് അടക്കം പത്തോളം ഗ്രാമപഞ്ചായത്തിലെ ജനപ്രതിനിധികള്‍ക്കാണ് മൂന്ന് ദിവസത്തെ പരിശീലനം നടക്കുന്നത്. വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ നടത്തിയ മാതൃക പ്രൊജക്ട് പ്രസിഡന്റ് സി.വി.സക്കറിയ അവതരിപ്പിച്ചു.

 വൈസ് പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തില്‍, വികസസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ്അഫ്‌സല്‍, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിശമാരാത്ത്, ആരോഗ്യ-വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി, മെമ്പര്‍മാരായ ശിഹാബ് ഊര്‍ക്കടവ്, മലയില്‍അബ്ദുറഹിമാന്‍മാസ്റ്റര്‍, ജമീലയൂസുഫ്, ഷെമീനസലീം, അഡ്വ. ജന്നശിഹാബ്, സുഹ്‌റ വെളുമ്പിലാകുഴി, സി.പി.ബഷീര്‍മാസ്റ്റര്‍, പി.ടി.വസന്തകുമാരി, മൂസക്കുട്ടി, അഡ്വ. എം.കെ.നൗഷാദ്, കോമളം, സാബിറ എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)