വാഴക്കാട് : മലപ്പുറം ജില്ലയിലെ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠനം നടത്തി വരുന്ന വാഴക്കാട് ഗവ. ഹയർ സെക്കണ്ടറി സ്ക്കൂൾ വിദ്യാർത്ഥികൾ പുതുതലമുറക്ക് പുതിയ മാതൃക സൃഷ്ടിക്കണമെന്ന്
വാഴക്കാട് SHO, Cl രാജൻബാബു ആവശ്യപ്പെട്ടു. വാഴക്കാട് SHO ആയി ചുമതല ഏറ്റെടുത്തതിന് ശേഷം സ്കൂൾ സന്ദർശിച്ച് വിദ്യാർത്ഥികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാനത്തെ മറ്റു പൊതു വിദ്യാലയങ്ങൾക്ക് മാതൃകയായി മികച്ച അക്കാദമിക നിലവാരം പുലർത്തി പോരുന്ന സ്ഥാപനം നല്ല അച്ചടക്കവും മനോഹരമായ കലാലയ അന്തരീക്ഷവും കൂടി ഉറപ്പാക്കണമെന്നും അദ്ധേഹം കുട്ടികളെ ഉണർത്തി. ട്രാഫിക്ക്, ക്രമസമാധാന
നിയമ ലംഘനങ്ങൾ, ലഹരി ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ, സോഷ്യൽ മീഡിയ ചതിക്കുഴികൾ എന്നിവയുമായി ബന്ധപ്പെട്ട നിയമ പ്രശ്നങ്ങൾ അദ്ധേഹം വിശദീകരിച്ചു.
ഉന്നതമായ കരിയർ സ്വപ്നങ്ങൾ ലക്ഷ്യം വെച്ച് ചിട്ടയോടെ മുന്നോട്ട് പോകാൻ സാധിച്ചാൽ നമ്മുടെ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാൻ സാധിക്കുമെന്ന് തന്റെ ജീവിതാനുഭവങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ധേഹം കുട്ടികൾക്ക് വിശദീകരിച്ചു നൽകിയത്.
സ്കൂളിന്റെ യശസ്സ് കൂടുതൽ ഉയരങ്ങളിൽ എത്തിക്കുന്നതിന് പ്രയത്നിക്കുമെന്ന് മുഴുവൻ വിദ്യാർഥികളോടും ദൃഢ പ്രതിജ്ഞയെടുപ്പിച്ച ശേഷമാണ് അദ്ദേഹം സ്കൂളിൽ നിന്നും മടങ്ങിയത്.
ഉച്ചത്തിൽ കര ഘോഷങ്ങൾ മുഴക്കി അഭിവാദ്യങ്ങൾ അർപ്പിച്ചു കൊണ്ടാണ് വിദ്യാർത്ഥികൾ അദ്ദേഹത്തെ സദസ്സിൽ നിന്നും യാത്രയയച്ചത്.
Tags:
VAZHAKKAD
