Flash News

Nattu Media

സൗജന്യ മെഡിക്കൽ ക്യാമ്പ് : സപ്തംബർ 11 തിങ്കളാഴ്ച പണിക്കരപ്പുറായയിൽ


വാഴക്കാട്
: അരീക്കോട് ആസ്റ്റർ മദർ ഹോസ്പിറ്റലും എമർജൻസി റെസ്ക് ഫോഴ്സ് വാഴക്കാട് യൂണിറ്റും എടവണ്ണപ്പാറ പവർസൈൻ ടെക്നോളജീസും സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ മെഡിക്കൽ ക്യാമ്പ് 2023 സപ്തംബർ 11 തിങ്കൾ രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ പണിക്കരപ്പുറായ E - spot E - bike ഷോറൂമിന് സമീപം. നടക്കുമെന്ന് വാർത്താ സമ്മേളനത്തിൽ കമ്പനി മാനേജ്മെന്റ് അറീയച്ചു.

ക്യാമ്പിൽ വിദഗ്ദ ഡോക്ടർമാരുടെ സേവനവും (ജനറൽ മെഡിസിൻ, ഒഫ്താൽമോളജി, നെഞ്ചുരോഗ വിഭാഗം ) രക്തസമ്മർദ്ദം .ബ്ലഡ് ഷുഗർ എന്നിവ പരിശോധിക്കുമെന്നും സൗജന്യ മരുന്ന് വിതരണം (പരിമിതം) ഉണ്ടായിരിക്കുന്നതാണ് എന്നും സംഘാടകർ അറീച്ചു. മെഡിക്കൽ ക്യാമ്പ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ബിന്ദു ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽവാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സിവി സക്കറിയ,പതിമൂന്നാം വാർഡ് മെമ്പർബഷീർ മാസ്റ്റർ ,പോലീസ് സബ് ഇൻസ്പെക്ടർസുരേഷ്തുടങ്ങിയവർ സംബന്ധിക്കും.

സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന ആളുകളുടെ ആരോഗ്യ പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് വരുംകാലങ്ങളിലും ആയുരാരോഗ്യ രംഗത്ത് തുടർന്നും സന്നദ്ധപ്രവർത്തനങ്ങളുമായി മുന്നിലുണ്ടാകുമെന്ന് പവർസൈൻ ടെക്നോളജീസിന്റെ മാനേജ് മെന്റ് ഉറപ്പുനൽകുന്നു. വാർത്ത സമ്മേളനത്തിൽ മാനേജർ  വസിം മുഹമ്മദ്, സുബീഷ് മാനേജിംഗ് ഡയറക്ടർ, സൽമാൻ ഫാരിസ് മാനേജിംഗ് പാർട്ടണർ തുടങ്ങിയവർ പങ്കെടുത്തു .

കൂടുതൽ വിവരങ്ങൾക്ക് : 8129396752, 8594036752

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)