എടവണ്ണപ്പാറ : എടവണ്ണപ്പാറയിലെ ഗതാഗത സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി കൈയ്യേറ്റങ്ങള്‍ പൊളിക്കാനുള്ള ഇടങ്ങള്‍ ഉദ്യോഗസ്ഥര്‍ അടയാളപ്പെടുത്തി നല്‍കി. രണ്ടാം ഘട്ടത്തില്‍ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയയുടെ നേതൃത്വത്തില്‍ കൊണ്ടോട്ടി പൊതുമരാമത്ത് ഓവര്‍സിയര്‍മാരായ പ്രമോദ്, നിയാസ്, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനിയര്‍ ജിത്തു എന്നിവരുടെ നേതൃത്വത്തിലാണ് കെട്ടിടങ്ങളിലെ കൈയ്യേറിയ സ്ഥലങ്ങള്‍ പൊളിച്ചുമാറ്റുന്നതിനായി അടയാളപ്പെടുത്തുന്നത്. ബുധനാഴ്ച രാവിലെ അരീക്കോട്, എളമരം, വാഴക്കാട് എന്നീ റോഡുകളിലെ ഇരുഭാഗത്തേ കെട്ടിടങ്ങളിലെ കടകളിലും അടയാളപ്പെടുത്തി. നേരത്തെ ഒന്നാം ഘട്ടത്തില്‍ കൊണ്ടോട്ടി റോഡിലെ കെട്ടിടങ്ങളിലെ കടകള്‍ അടയാളപ്പെടുത്തിയിരുന്നു.
കോഴിക്കോട് ജില്ലയുമായി ബന്ധിപ്പിച്ച് ചാലിയാറില്‍ എളമരം, കൂളിമാട്-മപ്രം എന്നീ രണ്ട് പാലങ്ങള്‍ അടുത്തിടെ തുറന്നതോടെ വാഴക്കാട് ഗ്രാമപ്പഞ്ചായത്തിലെ പ്രധാന ജങ്ഷനായ എടവണ്ണപ്പാറയില്‍ ഗതാഗതക്കുരുക്ക് രൂക്ഷമായിരുന്നു. എം.എല്‍.എ. ടി.വി.ഇബ്രാഹിം, പഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ, പൊതുമരാമത്ത് മോട്ടോര്‍ വെഹിക്കിള്‍, കെ.എസ്.ഇ.ബി, വില്ലേജ്, പോലീസ് എന്നീ ഉദ്യോഗസ്ഥ സംഘം എടവണ്ണപ്പാറയിലെ നാല് റോഡുകളിലും പരിശോധന നടത്തുകയും അവലോകനയോഗം ചേര്‍ന്ന് കൈയ്യേറിയ സ്ഥലങ്ങള്‍ പൊളിച്ചു മാറ്റുന്നതിന് തീരുമാനമെടുക്കുകയും ചെയ്തിരുന്നു.
റോഡിലേക്കും ഫുട്പാത്തിലേക്കും ഇറക്കിക്കെട്ടിയ ഭാഗങ്ങളും അനധികൃത തെരുവുകച്ചവടങ്ങളും പൊളിച്ചുമാറ്റുന്നതിന് 15 ദിവസം സാവകാശം നല്‍കിയുള്ള ട്രാഫിക് റെഗുലേറ്ററി കമ്മിറ്റിയുടെ നോട്ടീസ് കെട്ടിട ഉടമകള്‍ക്കും കച്ചവടക്കാര്‍ക്കും നല്‍കി. നോട്ടീസ് സമയപരിധി കഴിഞ്ഞ മുറയ്ക്കാണ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റേണ്ട സ്ഥലം അടയാളപ്പെടുത്തി നല്‍കിയത്.
ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തില്‍, സ്ഥിരം സമിതി അംഗങ്ങളായ റഫീഖ് അഫ്‌സല്‍, തറമ്മല്‍അയ്യപ്പന്‍കുട്ടി, വാര്‍ഡ്‌മെമ്പര്‍ സരോജിനിഓട്ടുപ്പാറ, ബ്ലോക്ക് മെമ്പര്‍മാരായ പുളിയേക്കല്‍ അബൂബക്കര്‍, കുഴിമുള്ളിഗോപാലന്‍, വില്ലേജ് ഉദ്യോഗസ്ഥൻ സുജിത്ത്, വാഴക്കാട് പോലീസ്‌സ്‌റ്റേഷന്‍ എസ്.ഐ.അലവികുട്ടി, സുഫൈല്‍, ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരായ നിഖില്‍, റഫീഖ്, മുസ്തഫ, സജേഷ്, സി.എ.കരീം എന്നിവര്‍ പങ്കെടുത്തു.
Tags:
VAZHAKKAD


