Flash News

Nattu Media

വാഴക്കാട് പഞ്ചായത്ത് കായികമേള എ.എല്‍.പി.എസ് പാലക്കുഴിയും, എ.യു.പി.എസ് ആക്കോട് വിരിപ്പാടവും ഓവറോള്‍ കിരീടം സ്വന്തമാക്കി


വാഴക്കാട് ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച സ്‌കൂള്‍തല കായികമേളയില്‍ ആവേശകരമായ സമാപനം. എല്‍.പി വിഭാഗം കിരീടം എ.എല്‍.പി.എസ്.പാലക്കുഴി കരസ്ഥമാക്കി. എല്‍.പി വിഭാഗം സെക്കന്റ് ഓവറോള്‍ കിരീടം ജി.എം.എല്‍.പി.എസ് മപ്രം സ്‌കൂള്‍ നേടി. മൂന്നാം സ്ഥാനം ജി.എം.യു.പി.എസ് വാഴക്കാട് സ്വന്തമാക്കി.


യു.പി.വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി എ.യു.പി.എസ് ആക്കോട് വിരിപ്പാടം സ്‌കൂള്‍ കിരീടം സ്വന്തമാക്കി. ജി.എം.യു.പി.എസ് വാഴക്കാട്, മൈന യു.പി.സ്‌കൂള്‍ സെക്കന്‍ഡ് ഓവറോള്‍ കിരീടം പങ്കിട്ടെടുത്തു. 
വാഴക്കാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന കായികമേള വാഴക്കാട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്് ഷെരീഫ ചിങ്ങംകുളത്തില്‍ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സ്വാഗതസംഘം കണ്‍വീനര്‍ ജാബിര്‍ മാഷ്, വികസനസ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് അഫ്‌സല്‍, വാര്‍ഡ്‌മെമ്പര്‍ ഷെമീനസലീം, മെമ്പര്‍മാരായ ബഷീര്‍ മാസ്റ്റര്‍, പി.ടി.വസന്തകുമാരി, സാബിറ, ജമീലയുസുഫ്, സരോജിനി, സുഹറ, ബ്ലോക്ക് മെമ്പര്‍മാരായ ആദം ചെറുവട്ടൂര്‍, പി.അബൂബക്കര്‍, കുഴിമള്ളി ഗോപാലന്‍, വാഴക്കാട് യു.പി.സ്‌കൂള്‍ അധ്യാപകന്‍ താഹിര്‍ മാസ്റ്റര്‍, വാഴക്കാട് ഗവ.ഹയര്‍സെക്കന്‍ഡറി പി.ടി.എ.പ്രസിഡന്റ് ടി.പി.അശ്‌റഫ്, മുജീബ്‌മോട്ടമ്മല്‍, ഫൈസല്‍മാസ്റ്റര്‍, ടി.നാസര്‍ബാബു തുടങ്ങിയവര്‍ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)