Flash News

Nattu Media

ഓർമ്മ പുസ്തകത്തിലേക്കുള്ള വിവരശേഖരണം തുടങ്ങി


✍ ഗിരീഷ് കാരക്കുറ്റി

വിചാരം മുക്കത്തിന്റെ നേതൃത്വത്തിൽ എം.സി മുഹമ്മദ് (ബാധ്യത ), സുബൈർ അത്തൂളി , ജി. അബ്ദുൽ അക്ബർ, പി കെ സി മുഹമ്മദ് എന്നീ നാലുപേർ , മുക്കത്തിന്റെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായവർ ഒരുമിക്കുകയാണ്. മുക്കം എന്ന മാനവ സൗഹൃദ ഗ്രാമത്തെ വാർത്തെടുത്ത്  തിരിച്ചുവരാൻ പറ്റാത്ത ലോകത്തേക്ക് മുമ്പെ നടന്നുപോയവരുടെ കാലടിപ്പാടുകൾ തേടി ,അവരുടെ സംഭാവനകൾ തിരിച്ചറിയാത്ത പുതുതലമുറക്കായ് ചരിത്രം രചിക്കാനുള്ള ബാധ്യതയേറ്റ് എം.സി ബാധ്യതയും സഹപ്രവർത്തകരും ഒരുമിച്ചിട്ടുള്ളത്.

2000 നു ശേഷം കൊടിയത്തൂർ, മുക്കം, കാരശ്ശേരി പ്രദേശങ്ങളിലെ മൺമറഞ്ഞുപോയവരുടെയും , മറ്റു പ്രമുഖ വ്യക്തികളുടെയും ജീവിതരേഖ ഉൾപ്പെടുത്തിയാണ് സുകൃതം എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നത്.

നമുക്കറിയുന്ന നാടിന്റെ നായകരുടെ ചരിത്ര വഴിയിലേക്കും രേഖകളിലേക്കും പ്രകാശം തെളിയിച്ച് അടയാളപ്പെടുത്തലുകൾ കാണിച്ചു കൊടുക്കാൻ ഈ അവസരത്തിൽ നിങ്ങൾക്കും പങ്കാളികളാകാം ....

വരും തലമുറക്കായ് വെളിച്ചമേകുന്ന 400 പേജുള്ള ഈ അമൂല്യ ഗ്രന്ഥം ഗ്രാമത്തിന്റെ വളർച്ചയുടെ  കൽപ്പടവുകളാവും സഹകരിക്കുക.

മുക്കത്തെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്ത് നിറസാന്നിധ്യമായ് ജ്വലിച്ചു നിന്ന വി.മൊയ്തീൻ കോയ ഹാജിയുടെ മകൻ അബ്ദുൽ ജലീൽ നിന്ന് വിവരം ശേഖരിച്ച്, മുക്കം മുൻസിപ്പാലിറ്റി ചെയർമാൻ പി.ടി ബാബു ഉദ്ഘാടനം ചെയ്തു.

കാരശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ച ചടങ്ങിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഫസൽ കൊടിയത്തൂർ,എ പി മുരളീധരൻ ,ഗിരീഷ് കാരക്കുറ്റി, സി. ഫസൽ ബാബു, എം സി ബാധ്യത, പി കെ സി മുഹമ്മദ്, സുബൈർ അത്തൂളി, ജി. അബ്ദുൽ അക്ബർ, സിഗ്നി ദേവരാജ്, മുസ്തഫ ചേന്ദമംഗല്ലൂർ,അഷ്റഫ് ചാലിൽ, ശശി ഊരളിക്കുന്ന് എന്നിവർ ആശംസകൾ അർപ്പിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)