Flash News

Nattu Media

മാവേലിക്ക് മന്നന് യാത്രയപ്പ്: മൂവര്‍ കുട്ടി സംഘമവതരിപ്പിച്ച ശിങ്കാരിമേളം വൈറലാവുന്നു

 ശിങ്കാരിമേളം വൈറലാവുന്നു



കൊടിയത്തൂര്‍
: ഓണാവധിക്ക് വീട്ടിലിരുന്ന് ടിവി കണ്ടും മൊബൈല്‍ ഫോണില്‍ കളിച്ചും മടുത്ത ഒന്നാംക്ലാസുകാരന്‍ ദര്‍ശിത്ത് വീട്ടിലുണ്ടായിരുന്ന പൊട്ടിപ്പൊളിഞ്ഞ കസേരയും കഴുത്തില്‍ തൂക്കി ചെണ്ടകൊട്ടി തന്റെ കൂട്ടുകാരെ കൊട്ടി വിളിച്ചു. കൂട്ടുകാരായ വിനുവും ആദിശും ആദ്യമൊന്നു പകച്ചെങ്കിലും പിന്നെ വീട്ടിലുള്ള പഴയ ബക്കറ്റുമെടുത്ത് അവരും പുറത്തേക്കിറങ്ങി. അങ്ങനെ മൂവര്‍ സംഘം കുട്ടിപ്പട്ടാളം സര്‍വ്വായുധ വിഭൂഷിതരായി ശിങ്കാരിമേളം മുട്ടി മാട്ടുമുറി കോളനിയിലാകെ മുട്ടിനടന്നു. മാവേലി മന്നന് യാത്രയയപ്പ് നല്‍കാനാണെന്ന് ദര്‍ശിത്ത് പറഞ്ഞു. മൂവര്‍ കുട്ടിസംഘത്തിന്റെ ഓണം സ്്‌പെഷ്യല്‍ ശിങ്കാരിമേളം നാട്ടിലാകെ പാട്ടായി. വീട്ടമ്മമാര്‍ വീഡിയോ എടുത്ത് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത് പുറംലോകമറിഞ്ഞതോടെ ശിങ്കാരിമേളക്കാര്‍ വൈറലായി. വീഡിയോ എടുക്കാനെത്തിയവര്‍ ചെറിയ കാശവാര്‍ഡ് മൂന്ന് പേര്‍ക്കും സമ്മാനം നല്‍കിയതോടെ ഇവരുടെ ആവേശം ആകാശത്തോളം ഉയര്‍ന്നു.

📹വീഡിയോ

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)