Flash News

Nattu Media

സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവ് ഇ.പി.പ്രഭാവതിയെ വാഴക്കാട് പഞ്ചായത്ത് ഭരണസമിതി പൊന്നാട നല്‍കി ആദരിച്ചു


വാഴക്കാട്
: എല്‍.പി.വിഭാഗത്തില്‍ സംസ്ഥാന അധ്യാപക അവാര്‍ഡ് നേടി വാഴക്കാട് ഗ്രാമപഞ്ചായത്തിന് അഭിമാനമായി മാറിയ ആക്കോട് വിരിപ്പാടം എ.എം.യു.പി.സ്‌കുളിലെ അധ്യാപിക ഇ.പി.പ്രഭാവതിയെ വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി പൊന്നാട നല്‍കി ആദരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയയുടെ നേതൃത്വത്തിലുള്ള ഭരണസമിതി അംഗങ്ങള്‍ വിരിപ്പാടം സ്‌കൂളിലെത്തിയാണ് ആദരിച്ചത്.

വൈസ് പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തില്‍, സ്ഥിരംസമിതി അംഗങ്ങളായ റഫീഖ്അഫ്‌സല്‍, ആയിശമാരാത്ത്, തറമ്മല്‍അയ്യപ്പന്‍കുട്ടി, മെമ്പര്‍മാരായ ശിഹാബ്ഊര്‍ക്കടവ്, സി.പി.ബഷീര്‍, സുഹറവെളുമ്പിലാംകുഴി, പ്രഥമധ്യാപകന്‍ പി.ആര്‍.മഹേഷ്, പി.ടി.എ.പ്രസിഡന്റ് സുബൈര്‍, അധ്യാപകരായ മുജീബ്‌മോട്ടമ്മല്‍, എം.സി.സിദ്ദീഖ്, കെ.വി.മേഴ്‌സി, കെ.ബഷീര്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)