Flash News

Nattu Media

വയലോരം റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വമ്പിച്ച ഓണാഘോഷം കൊണ്ടാടി

ചെറുവാടി
: ചുള്ളിക്കാപറമ്പ് വയലോരം റെസിഡൻസ് അസോസിയേഷന്റെ അഭിമുഖ്യത്തിൽ വമ്പിച്ച ഓണാഘോഷം നടത്തി. അക്കരപ്പറമ്പ്, കണ്ടങ്ങൽ, തേലീരി, ചെട്ടിയാൻതൊടിക, കുന്നുമ്മൽ, അയ്യപ്പൻകുന്ന്
എന്നിവിടങ്ങളിലായി 150 ഓളം വീടുകളിൽ നിന്നായി നിരവധിപേർ പങ്കെടുത്തു. ഓണാഘോഷത്തിന് ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും വിവിധ മത്സരങ്ങളും കലാപരിപാടികളും നടത്തി. തുടർന്ന് 500 ഓളം പേർക്ക് ഓണസദ്യയും ഒരുക്കി.

യൂസുഫ് ഇ എൻ സ്വാഗതം പറഞ്ഞ പരിപാടി റെസിഡന്റ് പ്രസിഡന്റ്‌ ഷരീഫ് അക്കരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സുഹറ വെള്ളങ്ങോട്ട്,ഗ്രാമപഞ്ചായത്ത് മെമ്പർ കെജി സീനത്ത്, സുനിൽ എ പി, യുസുഫ് കെ സി,അപ്പുണ്ണി എ പി, നദീർ എ പി, ഷുഹൈബ് സി ടി,സുഹൈൽ സി ടി,ഷൈജു എ പി,അപ്പുണ്ണി എ കെ, സൈനബ കെ ടി,മൈമൂന കെ ടി,മുഫീദ എ പി,ഷാഫി എ പി,റൈഹാനത്ത് എ പി

ബുസൈർ സി ടി നന്ദിയും പറഞ്ഞു



Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)