വാഴക്കാട് : നിര്‍ദ്ദിഷ്ട പാലക്കാട്-കോഴിക്കോട് ഗ്രീന്‍ഫീല്‍ഡ് ഹൈവേ പദ്ധതിയില്‍ ബാധിക്കുന്ന ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി ഭൂമിയുടെ അടിസ്ഥാന വില നിര്‍ണ്ണയ ഉത്തരവ് വന്നിരിക്കുന്നു. ഏഴ് കാറ്റഗറിയിലായി അടിസ്ഥാന വില നിശ്ചയിച്ച് തുച്ചമായ നഷ്ടപരിഹാം കൊണ്ട് മറ്റൊരിടത്ത് ഭൂമിയും വീടും വാങ്ങാന്‍ കഴിയില്ല. പൊതുമരാമത്ത് റോഡിന് സമീപമുള്ള നാമമാത്രമായ തുക ലഭിക്കുന്ന നഷ്ടപരിഹാരം പെരുപ്പിച്ച് കാണിച്ച് വഞ്ചിക്കുകയാണ് ചെയ്തത്. കൊണ്ടോട്ടി ബ്ലോക്കില്‍ ഏറ്റവും കൂടുതല്‍ കൃഷി ഭൂമിയും കര്‍ഷകരും ഉള്ള വാഴക്കാട് ഗ്രാമപഞ്ചായത്തില്‍ നിലം ഇനത്തില്‍പെട്ട ഭൂമിക്ക് നിശ്ചയിച്ച അടിസ്ഥാന വില സെന്റിന് 9756/-രൂപയാണ് ജീവനോപാധി നഷ്ടപ്പെടുന്ന ഭൂരിപക്ഷം കര്‍ഷകരും അതില്‍ നിരാശയിലാണ്.
ആയതിനാല്‍ നിലവിലെ നിയമ പ്രകാരം തന്നെ വാഴക്കാട് പഞ്ചായത്തിനോട് അതിര്‍ത്തി ചേര്‍ന്ന് വരുന്ന മാവൂര്‍, പെരുവയല്‍, പെരുമണ്ണ എന്നീ വില്ലേജുകളിലെ വിലയാധാരങ്ങള്‍ പരിശോധിച്ച് ഇരകള്‍ക്ക് മാന്യമായ നഷ്ടപരിഹാരം ലഭിക്കുന്നതിന് ആവശ്യമായ തുടര്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വാഴക്കാട് ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് പി.ടി.വസന്തകുമാരി അവതാരകനായും, പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ കെ.പി.മൂസക്കുട്ടി അനുവാദകനായും പ്രമേയം അവതരിപ്പിച്ചു. ബോര്‍ഡ് യോഗത്തില്‍ പ്രസിഡന്റ് സി.വി.സക്കറിയ അധ്യക്ഷത വഹിച്ചു. വൈസ്പ്രസിഡന്റ് ഷെരീഫചിങ്ങംകുളത്തില്‍, സ്റ്റിയറിംഗ് കമ്മിറ്റി മെമ്പര്‍മാരായ റഫീഖ് അഫ്‌സല്‍, ആയിശമാരാത്ത്, തറമ്മല്‍അയ്യപ്പന്‍കുട്ടി, മറ്റുമെമ്പര്‍മാര്‍, സെക്രട്ടറി ഷോളി, സീനിയര്‍ക്ലര്‍ക്ക് മുഹമ്മദ്അ്ബ്ദുറഹിമാന്‍ എന്നിവര്‍ പങ്കെടുത്തു.
Ad
Tags:
VAZHAKKAD

