Flash News

Nattu Media

കാരശ്ശേരി കുടുംബാരോഗ്യ കേന്ദ്രത്തിൽ പബ്ലിക് ടോയ്ലറ്റ് നിർമ്മിച്ചു നൽകി


മുക്കം. കാരശ്ശേരി
കുടുംബാരോഗ്യ കേന്ദ്രത്തിൽ മൂന്ന് ടോയ്‌ലറ്റുകൾ 2022- 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പബ്ലിക് ടോയ്ലറ്റുകൾ നിർമ്മിച്ചു നൽകി സ്ത്രീകൾക്കും പുരുഷന്മാർക്കും ഭിന്നശേഷിക്കാർക്കും ഉപയോഗിക്കാൻ പറ്റുന്ന രീതിയിലാണ് ടോയ്ലറ്റുകൾ നിർമ്മിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  വിപി സ്മിത ജനങ്ങൾക്ക് സമർപ്പിച്ചു. വൈസ് പ്രസിഡന്റ് ജംഷീദ് ഒളകര അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ സത്യൻ മുണ്ടയിൽ. ശാന്തദേവി മൂത്തേടത്ത്. ജിജിത സുരേഷ്. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കുഞ്ഞാലി മമ്പാട്ട്. ശിവദാസൻ കരോട്ടിൽ. മെഡിക്കൽ ഓഫീസർ നന്ദകുമാർ. എച്ച് എം സി അംഗങ്ങളായ അസൈൻ ഊരാളി. അൽബിക്കുട്ടി പറമ്പടാൻ. എംകെ സൈദാലി എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)