Flash News

Nattu Media

കാരശ്ശേരി പഞ്ചായത്തിലെ വിവിധ വാർഡുകളിൽ മഞ്ഞപിത്തം പടരുന്നു


കാരശ്ശേരി
പഞ്ചായത്തിലെ 9,10,11 വാർഡുകളിലായി മഞ്ഞപ്പിത്തം റിപ്പോർട്ട്‌ ചെയ്തതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്ത്‌ തലത്തിൽ RRT യോഗം കൂടുകയും രോഗപ്രതിരോധ നടപടികൾ ശക്തമാക്കുകയും ചെയ്തു. മൂന്നു വാർഡുകളിലും വാർഡ് തല യോഗങ്ങൾ കൂടി ആരോഗ്യ ബോധവൽക്കരണക്ളാസുകൾ സംഘടിപ്പിച്ചു. സെപ്റ്റംബർ 13,16 തിയതികളിൽ സ്‌ക്വാഡ് വർക്ക്‌ നടത്തുകയും ചെയ്തു.500 ബോധവൽക്കരണ നോട്ടീസ് പ്രിന്റ് ചെയ്തു വിതരണം ചെയ്തു. എല്ലാ വീടുകളിലെയും കിണറുകൾ CHLORINATINON നടത്തി.


 പരിസരത്തെ മദ്രസകൾ, സ്കൂളുകൾ, വ്യാപാര സ്ഥാപനങ്ങൾ  എന്നിവയിൽ പരിശോധന നടത്തി. സ്കൂളിലെ കിണർ വെള്ളം പരിശോധനക്ക് അയച്ചു. വിവിധ സ്‌ക്വാഡ് വർക്കുകളിലും പരിശോധനകളിലും വാർഡ് മെമ്പർമാർ,
ആരോഗ്യപ്രവർത്തകർ എന്നിവർ പങ്കെടുത്തു.FHC യിൽ പ്രത്യേക യോഗങ്ങൾ കൂടി പ്രവർത്തങ്ങൾ വില യിരുത്തി.വരും ദിവസങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങൾ തുടരുന്നതാണ്.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)