Flash News

Nattu Media

മാത്യു എം. കുഴിവേലി ബാല സാഹിത്യ പുരസ്കാരം എസ്.കമറുദ്ദീന്


ഫ്രീഡം ഫിഫ്റ്റി അധ്യാപകർക്കായി നടത്തിയ സാഹിത്യ മത്സരത്തിൽ പറക്കാൻ കൊതിക്കുന്ന പക്ഷികൾ എന്ന ബാലസാഹിത്യകൃതി മാത്യു എം. കുഴിവേലി പുരസ്കാരത്തിന് അർഹമായി.ഗാന്ധിജയന്തി ദിനമായഒക്ടോബർ  2 ന് നാലുമണിക്ക് തിരുവനന്തപുരം നന്ദാവനം കൃഷ്ണപിള്ള ഫൗണ്ടേഷൻ ഹാളിൽ നടക്കുന്ന ചടങ്ങിൽ അവാർഡ് സമ്മാനിക്കുമെന്ന് ഫ്രീഡം 50 ചെയർമാൻ റസ്സൽ സബർമതിയും ,വൈസ് ചെയർമാൻ പിരപ്പൻകോട് ശ്യാംകുമാറും അറിയിച്ചു.

മൂന്ന് പുസ്തകങ്ങൾ രചിച്ചിട്ടുള്ള എസ്. കമറുദ്ദീന് കെ. തായാട്ട് ബാലസാഹിത്യ പുരസ്ക്കാരം , പി. ഉസ്മാൻ സ്മാരക ബാലസാഹിത്യ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ നേടിയിട്ടുണ്ട് . തിരുവനന്തപുരം അഴിക്കോട് സ്വദേശിയായ ഇദ്ദേഹം കോഴിക്കോട് ചേന്ദമംഗല്ലൂർ  എച്ച്.എസ്. എസ് അധ്യാപകനാണ്


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)