കൊടിയത്തൂർ : അധ്യാപകദിനാചരണത്തിന്റെ ഭാഗമായി കഴുത്തൂട്ടിപുറായ ഗവ.എൽ പി സ്കൂളിൽ കുട്ടി ടീച്ചർമാർ പഠനപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയത് വേറിട്ട അനുഭവമായി. മൂന്ന്, നാല് ക്ലാസുകളിലെ കൊച്ചുകൂട്ടുകാരാണ് അധ്യാപിക വേഷത്തിൽ ക്ലാസെടുത്തത്. അബ്‌ഫാത്തിമ , മിഷ മെഹ്റിൻ, സഹൻ മുഹമ്മദ്,ഫാത്തിമ അഫീഫ , റിഫ എന്നീ വിദ്യാർഥികളാണ് അധ്യാപകരായി രംഗത്തെത്തിയത്. പരീക്ഷണങ്ങളും നിരീക്ഷണങ്ങളും ഉൾപ്പടെ അധ്യാപനത്തിന്റെ തനിയാവർത്തനം ഏറെ ഹൃദ്യമായി.
നെല്ലിക്കാപമ്പ് എസ് എസ് എം ഐ ടി ഇ യിലെ അധ്യാപക-വിദ്യാർഥികൾ സ്കൂളിലെ മുഴുവൻ അധ്യാപകർക്കും സ്നേഹസമ്മാനങ്ങൾ കൈമാറി. പ്രധാനധ്യാപകനെ പൊന്നാടയണിയിച്ചു. കലാപരിപാടികൾ അവതരിപ്പിച്ചു.അധ്യാപക-വിദ്യാർഥികൾക്ക് സ്കൂളിന്റെ ഉപഹാരങ്ങളും കൈമാറി.ഷഹല ജബ്ബാർ , ശ്രുതി, അമാന റഹ്മാൻ , ഫാത്തിമ തസ്നി, റിഫ, അക്ഷയ് , മിന്ന ഹനീഫ്, ഫാത്തിമ നഹ് ല എന്നീ അധ്യാപക-വിദ്യാർഥികളാണ് സമ്മാനങ്ങളുമായെത്തിയത്.
ഹെഡ്മാസ്റ്റർ ടി കെ ജുമാൻ ഉദ്ഘാടനം ചെയ്തു. സമീറ മക്കട, യസീറ യാസിർ , റസിയ കമ്പളത്ത്, റാഹില ചെറുവാടി, ഷഹന ജമാൽ , സഫീറ ചേന്ദമംഗലൂർ, ബിന്ദു കമ്പളത്ത് എന്നിവർ സംസാരിച്ചു.
സീനിയർ അസി. സി അബ്ദുൽ കരീം സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ഫരീദ പൊക്കുന്ന് നന്ദിയും പറഞ്ഞു.
