Flash News

Nattu Media

അധ്യാപകദിനം ആദരപർവ്വമാക്കി സലഫി സ്കൂൾ


കൊടിയത്തൂർ
: ദേശീയ അധ്യാപകദിനാചരണം വേറിട്ട പഠനപ്രവർത്തനമാക്കി കൊടിയത്തൂർ സലഫി സ്കൂൾ മാതൃകയായി. സ്കൂളിലെ മുഴുവൻ കുട്ടികളും സർവ്വീസിലുള്ളവരോ റിട്ടയർ ചെയ്തവരോ ആയ അധ്യാപകരുടെ വീട്ടിലെത്തി അവരെ അനുമോദിച്ചുംഅവരിൽ നിന്നുംഅനുഭവക്കുറിപ്പുകൾ എഴുതി വാങ്ങിയും ഇത്തവണത്തെ അധ്യാപക ദിനം സാർത്ഥകമാക്കി.
അവർക്ക് കിട്ടിയ അനുഭവക്കുറിപ്പുകൾ സ്കൂളിലെത്തി മറ്റു കുട്ടികളുമായി പങ്കുവെച്ചത് അനുഭവ പഠനത്തിന്റെ വേറിട്ട സാക്ഷ്യമായി.

സ്കൂളിൽ നടന്ന ചടങ്ങിൽ പി.സി. അബ്ദ്ദറഹിമാൻ മാസ്റ്റർ അധ്യാപക ദിന സന്ദേശം നൽകി. ഹഫ്സത്ത് മിസ്, തസ്ലീ നമിസ്, സജ്ന മിസ് , ഷീന മിസ് എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)