മുക്കം: ശതാബ്ദി ആഘോഷിക്കുന്ന നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പോലീസ് മെഡൽ അർഹനായ സലിം മുട്ടത്തിനെ ആദരിച്ചു. എസ്പിസി ഓണം ക്യാമ്പ് മുക്കം സർക്കിൾ ഇൻസ്പെക്ടർ സുമിത് കുമാർ ഉദ്ഘാടനം ചെയ്തു.
മുക്കം നഗരസഭ കൗൺസിലറും പിടിഎ പ്രസിഡണ്ടുമായ എം കെ യാസർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എംകെ ഹസീല ഉപഹാര സമർപ്പണം നടത്തി. ക്യാമ്പിന്റെ രണ്ടാം ദിവസത്തിൽ എസ്പിസി കേഡറ്റുകൾ ഈങ്ങാപ്പുഴ വനപർവ്വം സന്ദർശിച്ചു. ഹെഡ്മിസ്ട്രസ് ഉഷ കെ വി, എസ് പി സി പിടിഎ പ്രസിഡണ്ട് വിനോദ് കുമാർ, റെനി ജയപ്രകാശ്, സജ്ന മുഹമ്മദ് തുടങ്ങിയവർ സംബന്ധിച്ചു. പൊതുതലമുറയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് സലിം മുട്ടത്ത്, മുക്കം എസ് ഐ നൗഷാദ് ടി ടി തുടങ്ങിയവർ സംസാരിച്ചു. സിപിഒ മാരായ ബി സെറീന, അബ്ദുൽ നാസർ, അനസ് പി കെ, ഷീന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
Tags:
MUKKAM

