Flash News

Nattu Media

ഡിവൈഎഫ്ഐ എടവണ്ണപ്പാറ,ഇനി പുതിയ മേഖല കമ്മറ്റി




എളമരം : ഡിവൈഎഫ്ഐ വാഴക്കാട് മേഖലാ സമ്മേളനം എളമരം രക്തസാക്ഷി നഗറിൽ ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ പ്രസിഡണ്ട് ഷബീർ ഉദ്ഘാടനം നിർവ്വഹിച്ചു. എടവണ്ണപ്പാറയിലെ ട്രാഫിക് സിഗ്നൽ പ്രവർത്തനം കാര്യക്ഷമമാക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്വാഗതസംഘം ചെയർമാൻ എളമരം സലാം സ്വാഗതം പറഞ്ഞ സമ്മേളനത്തിൽ മേഖലാ പ്രസിഡണ്ട് ഷജീബ് അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി ഷാഹിൽ എളമരം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി സലാഹ് എം, ബ്ലോക്ക് ട്രഷർ വിഷ്ണു, ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗം ജിഷ്ണു വാഴയൂർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. സിപിഐഎം എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി വി രാജഗോപാലൻ മാസ്റ്റർ, വാഴക്കാട് ലോക്കൽ സെക്രട്ടറി സുരേഷ് കുമാർ, വാഴക്കാട് ലോക്കൽ കമ്മിറ്റി അംഗം രതീഷ് കുമാർ എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്ത് സംസാരിച്ചു. വാഴക്കാട് മേഖലാ കമ്മിറ്റി രണ്ടായി വിഭജിച്ച സമ്മേളനത്തിൽ എടവണ്ണപ്പാറ മേഖല കമ്മിറ്റിയുടെ സെക്രട്ടറിയായി ഷിന്റു എളമരം, പ്രസിഡണ്ടായി ഷമീർ വാലില്ലാപ്പുഴ, ട്രഷറായി അരുൺ ദാസ് എടവണ്ണപ്പാറ എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)