Flash News

Nattu Media

ABHA കാർഡ് ക്യാമ്പും, പ്രഷർ&ഷുഗർ ടെസ്റ്റും സംഘടിപ്പിച്ചു


ചെറുവാടി: 
കൊടിയത്തൂർ പഞ്ചായത്ത്‌ പഴംപറമ്പ് മേഖല കേന്ദ്രീകരിച്ച് ചെറുവാടി കമ്മ്യൂണിറ്റി ഹെൽത്ത്‌ സെന്ററിന്റെ നേതൃത്വത്തിൽ കേന്ദ്രാവിഷ്കൃത പദ്ധതിയായ ABHA കാർഡ് (ആയുഷ്മാൻ ഭവ ആരോഗ്യ കാർഡ്) ക്യാമ്പ് സംഘടിപ്പിച്ചു. പരിപാടിയോടനുബന്ധിച്ച് പ്രഷർ & ഷുഗർ ടെസ്റ്റ്‌ ക്യാമ്പും നടത്തി.

കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ മറിയംകുട്ടിഹസ്സൻ ഉദ്ഘാടനം ചെയ്ത പരിപാടിക്ക്.,MLSP അശ്വതി, MLSP അനീഷ, MLSP ശ്രുതി, ആശ വർക്കർ റൂബി, RRT & സാനിറ്റേഷൻ കമ്മിറ്റി അംഗങ്ങളായ മാണി, ബഷീർ തുടങ്ങിയവർ നേതൃത്വം നൽകി.

പഴംപറമ്പ് KC ഷാജിയുടെ വീട്ടിൽ വെച്ച് രാവിലെ 10 മണിയ്ക്ക് ആരംഭിച്ച് ഉച്ചയ്ക്ക് 2 മണിക്ക് അവസാനിച്ച ക്യാമ്പിൽ 150ഓളം പേർ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)