കിഴുപറമ്പ് : യുവജനങ്ങളുടെ കലാ കായിക സാംസ്കാരിക കഴിവുകളെ പ്രകടിപ്പിക്കുന്നതിന് വേണ്ടി വർഷം തോറും നടത്തിവരുന്ന കേരളോത്സവത്തിന്റെ ഭാഗമായ് കളരിപ്പയറ്റ് മത്സരം കുറ്റൂളി ധനുർവിദ്യകളരിയിൽ വെച്ച് സംഘടിപ്പിച്ചു
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി സഫിയ ഹുസ്സൈൻ ഉദ്ഘാടനം നിർവ്വഹിച്ചു ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി റഹ്‌മാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ,യുവജനക്ഷേമ ബോർഡ് യൂത്ത് കോർഡിനേറ്റർ വാഹിദ് എടപ്പറ്റ , റിഷാദ് കെ.ടി , ശിഹാബ് എന്നിവർ സംസാരിച്ചു
ആശാൻ രവീന്ദ്രൻ ഗുരുക്കൾ, അർജുൻ ഗുരുക്കൾ (ദീക്ഷ കളരി ) പാലക്കാട്
അദ്ഹം ഗുരുക്കൾ ( കടത്തനാടൻ കളരി) കോഴിക്കോട് എന്നിവർ നിയന്ത്രിച്ചു.
Tags:
KIZHUPARAMB
