മുക്കം: നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ശാസ്ത്രോത്സവം, ഗണിത ശാസ്ത്രോത്സവം മത്സരത്തിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ നീലേശ്വരം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിന് ഓവറോൾ കിരീടം. വിജയികൾക്കുള്ള ട്രോഫി നഗരസഭ ചെയർമാൻ പിടി ബാബു വിതരണം ചെയ്തു.
നഗരസഭ കൗൺസിലറും പിടിഎ പ്രസിഡണ്ടുമായ എം കെ യാസർ, മുക്കം എ ഇ ഒ ദീപ്തി ടീച്ചർ, എം കെ ഹസീല, ഹെഡ്മിസ്ട്രസ് ഉഷ കെ വി തുടങ്ങിയവർ സംബന്ധിച്ചു. മേളയോട് അനുബന്ധിച്ച് രണ്ടായിരത്തോളം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭക്ഷണവും നൽകിയിരുന്നു.
Tags:
MUKKAM
