കൂളിമാട് :- ജലജീവൻ കുടിവെള്ള പദ്ധതിക്ക് വേണ്ടി റോഡ് പൊളിച്ചു പൈപ്പ് ഇട്ട കേരള വാട്ടർ അതോറിറ്റിയുടെ പ്രവർത്തനത്തിന്റെ അനന്തര ഫലമായി കുത്തനെയുള്ള ഇറക്കവും, വളവും ഉള്ള കൂളിമാട് പിഎച്ഇഡി റോഡിൽ അപകടം ആവർത്തിക്കുകയാണ്. ഇന്നലെ രാത്രി പത്തിനും 11നും ഇടയിൽ രണ്ട് ഇരു ചക്ര വാഹനങ്ങളാണ് അപകടത്തിൽപ്പെട്ടത്. അത്തൂളി തോട് റോഡിൽ രൂപം കൊണ്ട വലിയ ഗർത്തങ്ങൾ ഇനിയും ബന്ധപ്പെട്ടവർ നികത്തിയിട്ടില്ലെങ്കിൽ കൂടുതൽ അപകട വാർത്തകൾ പ്രതീക്ഷിക്കാവുന്നതാണ് എന്ന് നാട്ടുകാരും, പരിസരവാസികളും അഭിപ്രായപ്പെട്ടു.
Tags:
KOOLIMAD
