ചെറുവാടി : മാസങ്ങളായി തകർന്ന് വഴിയാത്രക്കാർക്കും നാട്ടുക്കാർക്കും തീരാ ദുരിതം നൽകുന്ന കൊടിയത്തൂർ പഞ്ചായത്തിലെ ചെറുവാടി -കൂളിമാട് റോഡിന്റെ ശോചനീയാവസ്ഥയിലും അധികാരികളുടെ നിസംഗതക്കും എതിരെ വേറിട്ടൊരു പ്രതിഷേധവുമായി എസ് ഡി പി ഐ.
കടലാസ് തോണികളും, ട്യൂബും ഒഴുക്കിയുമാണു പ്രതിഷേധം നടത്തിയത്. ശിഹാബ് ടി പി, മുഹമ്മദ് ഇല്ലിക്കൽ, ഷറഫു കെ പി, ഷമീർ സി പി എന്നിവർ നേതൃത്വം നൽകി.
Tags:
CHERUVADI
