വാഴക്കാട്: കേരളോത്സവത്തിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്ത് നടത്തിയ ഫുട്ബോൾ മത്സരത്തിൽ ജിഗ്ര വാഴക്കാട് ജേതാക്കളായി.
മപ്രം സ്കൂൾ ഗ്രൗണ്ടിൽ വച്ച് നടത്തിയ പ്രീക്വാർട്ടർ മത്സരത്തിൽ സി എച്ച് വാലില്ലാപ്പുഴയെയും, ക്വാർട്ടർ ഫൈനൽ മത്സരത്തിൽ സഹൃദയ ചെറുവട്ടൂരിനെയും, സെമി ഫൈനലിൽ ക്ലബ്ബ് മിലാഷിനെയും,ഫൈനൽ മത്സരത്തിൽ സിസ്കോ ചീനിബസാറിനെയും പരാജയപ്പെടുത്തിയാണ് ജിഗ്ര വാഴക്കാട് ചാമ്പ്യന്മാർ ആയത്.
ആവേശകരമായ ഫൈനൽ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം അടിച്ച് സമനിലയിൽ ആയിരുന്നു. പിന്നീട് നടന്ന പെനാൽറ്റി ഷൂട്ടൗട്ടിൽ (5 -4 )സ്കോറിന് ജിഗ്രാ വാഴക്കാട് വിജയിച്ചു.
ട്രോഫി വിതരണം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അയ്യപ്പൻകുട്ടി നിർവഹിച്ചു.
ഫ്രണ്ട്സ് ക്ലബ്ബ് മപ്രം പ്രതിനിധി എളമരം സലാം, സംഘാടകരായ ഹവിൽദാർ എം. എ റഹ്മാൻ മെമ്മോറിയൽ ലൈബ്രറി ഭാരവാഹികളായ നാസർ ബാബു,ഹാഷിം,സന്തോഷ് കുമാർ,ഷനൂജ്,റിയാസ് സി കെ.സി,ഹമീദ് തൊട്ടിമ്മൽ, കെഎം കുട്ടി,യൂസഫ് മാസ്റ്റർ എന്നിവർ സന്നിഹിതരായിരുന്നു.
Tags:
VAZHAKKAD
