Flash News

Nattu Media

ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതി വാഴക്കാട് ഗ്രാമപഞ്ചായത്ത് ഗുണഭോക്താക്കളുടെ പരാതി ബില്ലുകള്‍ ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി സ്വീകരിച്ചു


ജല്‍ജീവന്‍ മിഷന്‍ കുടിവെള്ള പദ്ധതിയില്‍ വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ഗുണഭോക്താക്കള്‍ക്ക് കൂടുതല്‍ ബില്ലുകള്‍ വന്ന പരാതികള്‍ പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ പഞ്ചായത്തില്‍ നേരിട്ടെത്തി. വാഴക്കാട് ഗ്രാമപഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്ന പരാതി അദാലത്തില്‍ മുന്നൂറോളം അപേക്ഷകള്‍ ലഭിച്ചു. ശരാശരി ബില്ലുകളുടെ പരാതികള്‍ അദാലത്തില്‍ വെച്ച് തന്നെ പരിഹരിച്ചു. മറ്റുബില്ലുകള്‍ കൂടുതല്‍ അന്വേഷണം നടത്തി പരിഹരിക്കേണ്ടതായതിനാല്‍ സൈറ്റില്‍ നേരിട്ടെത്തി പരിശോധന നടത്തി ഉടന്‍ പരിഹാരം കാണുമെന്നും അറിയിച്ചു. ബി.പി.എല്‍.ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ക്ക് മാസം 15,000 ലിറ്റര്‍ കുടിവെള്ളം സൗജന്യമായി ലഭിക്കുമെന്നും ബി.പി.എല്‍.അപേക്ഷ പുതുക്കി നല്‍കണമെന്നും ജല്‍ജീവന്‍ മിഷന്റെ ഇനിയുള്ള ബില്ലുകള്‍ യഥാസമയം ഗുണഭോക്താക്കള്‍ക്ക് കിട്ടുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. 
ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.വി.സക്കറിയ, വികസനകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ റഫീഖ് അഫ്‌സല്‍, ക്ഷേമകാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിശമാരാത്ത്, ആരോഗ്യവിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ തറമ്മല്‍അയ്യപ്പന്‍കുട്ടി, ഭരണസമിതി മെമ്പര്‍മാര്‍, വാട്ടര്‍ അതോറിറ്റി ഉദ്യോസ്ഥരായ റവന്യൂഓഫീസര്‍ സി.ബാലചന്ദ്രന്‍, അസിസ്്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.പി.ജമീല, അസിസ്റ്റന്റ് എഞ്ചിനീയര്‍ വി.റൈഹാനത്ത്, ഫിറ്റര്‍ നിഷാദ് എന്നിവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)