വനിത ശിശു വികസന വകുപ്പ് കുന്ദമംഗലം അഡീഷണൽ ഐ .സി ഡി.എസ്സ് കാരശ്ശേരി ഗ്രാമപഞ്ചായത്ത് പോഷക മാസാചരണത്തിന്റെ ഭാഗമായി കക്കാട് ജി.എൽ.പി.സ്കൂളിൽ വെച്ച് പോഷകാഹാര പ്രദർശനവും , ആറ് വയസ്സിന് താഴെയുള്ള തൂക്കകുറവുള്ള കുട്ടികൾക്ക് മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു . അമ്മമാർക്ക് ബോധവൽക്കരണ ക്ലാസ്സും നടത്തി ഗ്രാമ പഞ്ചായത്ത് പ്രസി ഡൻറ് വി.പി സ്മിത ഉദ്ഘാടനം നിർവ്വഹിച്ചു.
ക്ഷേമ കാര്യ സ്റ്റാൻറിംഗ് കമ്മിറ്റി ചെയർമാൻ സത്യൻ മുണ്ടയിൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് ജംഷിദ് ഒളകര, സ്റ്റാൻറിംഗ് കമ്മിറ്റി ചെയർ പേഴ്സൻമാരായ ശാന്ത ദേവി മൂത്തേടത്ത് ജിജിത സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ആമിന എടത്തിൽ കുഞ്ഞാലി മമ്പാട്ട്, റുക്കിയ റഹീം, ഐ സി ഡി എസ് സൂപ്പർവൈസർ ലിസ, മെഡിക്കൽ ഓഫീസർ നന്ദകുമാർ അമ്മമാർക്ക് വേണ്ടിയുള്ള ബോധവൽക്കരണ ക്ലാസ്സിന് നേതൃത്വം നൽകി 6 വയസിന് താഴെയുള്ള കുട്ടികൾക്കുള്ള മെഡിക്കൽ ക്യാമ്പിന് കെ.എം.സി.ടി മെഡിക്കൽ കോളേജിലെ ഡോക്ടർമാരായ Dr. സിദ്ദ,Dr. ശ്രുതി എം.കെ ,Dr. ഷഹൽ കെ.പി , Dr. മുഹമ്മദ് നിസാമുദ്ദീൻ , അങ്കണവാടി ടീച്ചർമാരായ ഷാഹിന ടീച്ചർ, സൽമ ടീച്ചർ , നസ്രിയ ടീച്ചർ എന്നിവർ നേതൃത്വം നൽകി.