ചെറുവാടി: ചന്ദ്രിക പ്രചരണ ക്യാമ്പയിനോടനുബന്ധിച്ച് കുവൈത്ത് കെ എം സി സി തിരുവമ്പാടി മണ്ഡലം കമ്മറ്റി നടപ്പിൽ വരുത്തുന്ന അറിവിൻ തിളക്കം പദ്ധതിയുടെ ഉദ്ഘാടനം കുവൈത്ത് കെ എം സി സി തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് മൻസൂർ ഫൈസി തോട്ടക്കുത്ത് ജി എൽ പി സ്കൂൾ ചുള്ളിക്കാപറമ്പിൽ സ്കൂൾ ലീഡർ നസ്മി പി പി , ഡെപ്യൂട്ടി ലീഡർ നാഷി മറിയം എന്നിവർക്ക് പത്രം നൽകി ഉത്ഘാടനം ചെയ്‌തു .
ചടങ്ങിൽ കുവൈത്ത് കെഎംസിസി നേതാക്കളായ ,സമീർ അടിവാരം അഷ്റഫ് ,തിരുവമ്പാടി മണ്ഡലം മുസ് ലിം ലീഗ് സെക്രട്ടറി മജീദ് പുതുക്കുടി ,കൊടിയത്തൂർ പഞ്ചായത്ത് ചന്ദ്രിക കോർഡിനേറ്റർ എൻ ജമാൽ , വാർഡ് മുസ് ലിം ലീഗ് ജനറൽ സെക്രട്ടറി മുഹമ്മദ് തടായിൽ ,പി ടി എ പ്രസിഡന്റ് കെ. ടി ലത്തീഫ് , എസ് എം സി ചെയർമാൻ സലാം ചാലിൽ ,പ്രധാന അധ്യാപിക നഫീസ ടീച്ചർ , സാറ ടീച്ചർ ,ഹുദാ ടീച്ചർ ,ചന്ദ്രിക ഏജന്റ് യൂസഫ് ഫൈസി എന്നിവർ പങ്കെടുത്തു .
Tags:
CHERUVADI
