Flash News

Nattu Media

" റേഷൻ കട മുതൽ സെക്രട്ടറിയേറ്റ് വരെ" UDF സമരം,വാഴക്കാട് പഞ്ചായത്ത് UDF കമ്മറ്റി പദയാത്ര സംഘടിപ്പിച്ചു


പിണറായി സർക്കാറിന്റെ അഴിമതി ഭരണം ജനമധ്യത്തിൽ തുറന്നു കാണിച്ചുകൊണ്ട്
ഒക്ടോ: 18 ന് UDF സംസ്ഥാന കമ്മറ്റി നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം പ്രചരണാർത്ഥം വാഴക്കാട് പഞ്ചായത്ത് UDF കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
വാഴക്കാട്ട് നിന്ന് എടവണ്ണപ്പാറ വരെ  പദയാത്ര  സംഘടിപ്പിച്ചു

ഒക്ടോ: 15 ഞായറാഴ്ച വാഴക്കാട് നിന്ന് ആരംഭിച്ച പദയാത്ര ടി.വി. ഇബ്രാഹിം MLA ഉൽഘാടനം ചെയ്തു. 

പദയാത്ര നയിക്കുന്ന പഞ്ചായത്ത് UDF ചെയർമാൻ മോട്ടമ്മൽ മുജീബ് മാസ്റ്റർ കൺവീനർ ജൈസൽ എളമരം എന്നിവർക്ക് നിയോജക മണ്ഡലം മുസ്ലീം ലീഗ് പ്രസിഡണ്ടും UDF ട്രഷററുമായ പി.എ. ജബ്ബാർ ഹാജി പതാക കൈമാറി.
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി. സക്കറിയ മുഖ്യ പ്രഭാഷണം നടത്തി.

UDF പഞ്ചായത്ത് ചെയർമാൻ  മോട്ടമ്മൽ മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് കൺവീനർ ജൈസൽ എളമരം സ്വാഗതം പറഞ്ഞു.
വാഴക്കാട് - എടവണ്ണപ്പാറ എന്നിവിടങ്ങളിൽ നടന്ന പൊതുപരിപാടിയിൽ UDF നേതാക്കളായ *എം സി സിദ്ധീഖ് മാസ്റ്റർ, കെ.ഒ.അലി,  പി.കെ. മുരളീധരൻ, അഡ്വ:എം കെ നൗഷാദ്, മലയിൽ അബ്ദുറഹിമാൻ മാസ്റ്റർ, എം മാധവൻ,  കെ. അലി, ഒ.വിശ്വനാഥൻ, ഇ.ടി ആരിഫ്, സി.എ കരീം, സി.ടി റഫീഖ്, ചെറുപാറ മുഹമ്മദ്, ടി പി അഷ്‌റഫ്‌,  കെ.പി. രവീന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഒക്ടോബർ 18 ന്
സെക്രട്ടറിയേറ്റ് ഉപരോധത്തിൽ
പങ്കെടുക്കുന്ന
വാഴക്കാട് പഞ്ചായത്തിൽ നിന്നുള്ള സമര വളണ്ടിയർമാരായ ET ആരിഫ് മപ്രം, സി.പി. ശ്രീധരൻ,R.P ഹാരിസ്, കൃ ഷ്ണൻ പുൽപറമ്പിൽ,M.C നാസർ, ടി. എം അബ്ദുറഹിമാൻ ചെറുവട്ടൂർ (അദ്രായി) ,P.A അസീസ്, മൂലയിൽ വേലായുധൻ ചെറുവട്ടൂർ (ബീച്ചി),മുനീർ എറക്കോടൻ,ഫാത്തിമ മണ്ണറോട്ട്, എ.സി പത്മാവതി,കെ.ടി കദീജ എന്നിവർ പദയാത്രക്ക് നേതൃത്വം നൽകി.UDF ജനപ്രതിനിധികൾ, ഡയറക്ടർമാർ, പഞ്ചായത്ത് ഭാരവാഹികൾ, വാർഡ് - ബൂത്ത് ചെയർമാൻ കൺവീനർമാർ, പോഷക സംഘടന ഭാരവാഹികൾ എന്നിവർ പദയാത്രയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)