മുക്കം |കേരള മുസ്ലിം ജമാഅത്ത് മൂക്കം സോൺ കമ്മറ്റി സംഘടിപ്പിച്ച സന്നാഹം എരഞ്ഞിമാവ് എപെക്സ് പബ്ലിക് സ്കൂളില്‍ നടന്നു.വിവിധ യൂണിറ്റുകളില്‍ നിന്നുമുള്ള സംഘടനാ സ്കൂള്‍ പഠിതാക്കളും സര്‍ക്കിള്‍ എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു.സംഘടനാ സ്കൂള്‍ പരീക്ഷയില്‍ മികച്ച വിജയം നേടിയവരെയം മുതിര്‍ന്ന പഠിതാക്കളെയും ചടങ്ങില്‍ ആദരിച്ചു.സോണ്‍ പ്രസിഡന്‍റ് കെ ടി അബ്ദുല്‍ ജബ്ബാര്‍ സഖാഫിയുടെ അദ്ധ്യക്ഷതയില്‍
ഡോ.അബ്ദുസ്സലാം സഖാഫി എരഞ്ഞിമാവ് ഉദ്ഘാടനം ചെയ്തു.എസ് വെെ എസ് സംസ്ഥാന വെെസ് പ്രസിഡന്‍റ്
റഹ്മത്തുള്ള സഖാഫി എളമരം ക്ലാസെടുത്തു.കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി
മജീദ് കക്കാട്, ജി.അബൂബക്കർ ,സി അബ്ദുലത്വീഫ് ഫൈസി പന്നൂർ എന്നിവർ വിഷയാവതരണം നടത്തി.കെ എ നാസർ ചെറുവാടി, എ.കെ.അബ്ദുല്ല, കെ.മുഹമ്മദ് മാസ്റ്റർ, കെ.ടി.അബ്ദുൽ ഹമീദ്, കെ.എം അബ്ദുൽ ഹമീദ്, എം.പി.ബഷീർ ഹാജി, യു.പി അബ്ദുൽ ഹമീദ് മാസ്റ്റർ, ടി.പി.മുഹമ്മദ് കുട്ടി സഖാഫി, സാലിം സഖാഫി, ജാഫർ കാരമൂല എന്നിവർ സംസാരിച്ചു.
ഫോട്ടോ :കേരള മുസ്ലിം ജമാഅത്ത് മുക്കം സോൺ സന്നാഹത്തിൽ റഹ്മത്തുല്ല സഖാഫി എളമരം ക്ലാസെടുക്കുന്നു
