Flash News

Nattu Media

സ്‌ട്രോക്ക്; നോളജ് സിറ്റിയില്‍ രണ്ട് ദിവസത്തെ സൗജന്യ പ്രതിരോധ- ചികിത്സാ ക്യാമ്പ്

നോളജ് സിറ്റി: സ്‌ട്രോക്ക് സാധ്യതാ റിസ്‌ക് ഘടകങ്ങളുള്ളവര്‍ക്കും നിലവില്‍ ചികിത്സയിലുള്ള രോഗികള്‍ക്കും നോളജ് സിറ്റിയില്‍ പ്രത്യേക ക്യാമ്പ് സംഘടിപ്പിക്കുന്നു. പൊതുജനങ്ങൾക്ക് ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ട് സഹായകരമാകുന്ന ക്യാമ്പാണ്. വരുന്ന വെള്ളി, ശനി (ഒക്ടോബര്‍ 27, 28) ദിവസങ്ങളില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് ഒരു മണി വരെ മര്‍കസ് നോളജ് സിറ്റിയിലെ മെഡിക്കല്‍ കോളജില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്.

മര്‍കസ് യുനാനി മെഡിക്കല്‍ കോളജിലെ പ്രമുഖ  ഡോക്ടര്‍മാരായ ഡോ. ഒ കെ എം അബ്ദുര്‍റഹിമാന്‍, ഡോ. മുജീബ് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്‍കും.

ക്യാമ്പില്‍ ഡോക്ടര്‍മാരുടെ സേവനം സൗജന്യമായിരിക്കും. അതോടൊപ്പം, ക്യാമ്പില്‍ അഡ്മിറ്റ് ചികിത്സ നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പ്രത്യേക നിരക്കില്‍  ലഭ്യമാക്കുകയും ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു.

വിശദവിവരങ്ങള്‍ക്കും ബുക്കിംഗിനും: 6235998811.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)