മുക്കം വലിയപറമ്പിൽ ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് അപകടം. ഇന്നലെ രാത്രി 9 മണിയോടെ എടവണ്ണ കൊയിലാണ്ടി സംസ്ഥാനപാതയിലെ വലിയപറമ്പിലാണ് അപകടം നടന്നത്. ഓട്ടോയുടെ മുൻവശത്തേക്ക് ബൈക്ക് ഇടിച്ചുകയറി, ഇരുവാഹനത്തിനും സാരമായ കേടുപാട് പറ്റി.
ഓട്ടോയിൽ സഞ്ചരിച്ചിരുന്ന കുടുംബാംഗങ്ങളേയും ബൈക്ക് യാത്രികനേയും മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടേയും പരിക്ക് ഗുരുതരമല്ല എന്നാണ് വിവരം.
ഓട്ടോറിക്ഷ അരീക്കോട് കുനിയിൽ സ്വദേശിയുടേതും, ബൈക്ക് കൊടിയത്തൂർ, പന്നിക്കോട് സ്വദേശിയുടേതുമാണെന്നാണ് വിവരം.
Tags:
MUKKAM

