Flash News

Nattu Media

മുക്കത്ത് ഭർത്താവും ഭർതൃമാതാവും ചേർന്ന് യുവതിയെ ആക്രമിച്ചു എന്ന പരാതിയിൽ ഭർത്താവ് അറസ്റ്റിൽ

മുക്കം: ഭർത്താവും ഭർതൃമാതാവും ചേർന്ന് യുവതിയെ ആക്രമിച്ചു പരിക്കേൽപ്പിച്ചുവെന്ന് പരാതി. കമ്പിയും പട്ടികയും കൊണ്ടുള്ള അക്രമത്തിൽ മുക്കം കുമാരനല്ലൂർ സ്വദേശിനി ഫസ്ന ഷെറിന് തലക്കും കൈയ്യിലും പരിക്കേറ്റു. ഫസ്‌നയുടെ പരാതിയിൽ ഭർത്താവായ ഷാഹുൽ ജവാദിനെ പൊലീസ് അറസ്റ്റു ചെയ്തു.


വിവാഹത്തിന് ശേഷം നിരന്തരമായി പ്രശ്‌നമുണ്ടായിരുന്നതായാണ് ഫസ്‌ന പറയുന്നത്. അടുത്തിടെ പാചകം ചെയ്യാനായി ഭക്ഷണ സാധനങ്ങൾ പോലും വിലക്കി. ഭക്ഷണ സാധനങ്ങൾ മറ്റൊരു മുറിയിൽ പൂട്ടിവെക്കുകയായിരുന്നു.

കഴിഞ്ഞ 24ന് ഭക്ഷണ സാധനം പൂട്ടിവെച്ചത് മൊബൈലിൽ ഷൂട്ട് ചെയ്തതത് ഭർതൃമാതാവ് കാണുകയും തുടർന്ന് പട്ടിക കൊണ്ട് മർദിക്കുകയുമായിരുന്നു എന്ന് ഫസ്‌ന പറയുന്നു. പിന്നാലെ എത്തിയ ഭർത്താവ കമ്പി കൊണ്ട് തലയിൽ മർദിച്ചു. റോഡിലേക്ക് എത്തുംവരെ കല്ലെറിഞ്ഞതായും ഫസ്‌ന പറയുന്നു. മുക്കം പൊലീസിനെ അറിയിച്ചെങ്കിലും സ്ഥലത്ത് എത്തിയല്ലെന്നും ആശുപത്രിയിൽ പോയശേഷമാണ് പൊലീസിന് മൊഴി നൽകിയതെന്നും പരാതിക്കാരി പറഞ്ഞു.


Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)