Flash News

Nattu Media

പ്രവാചക പ്രകീർത്തനവും മഹല്ല് സംഗമവും നടത്തി


മുക്കം
: പൂളപ്പൊയിൽ മുഹിയുദ്ദീൻ ജുമാമസ്ജിദ് മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹല്ല് സംഗമവും പ്രവാചക പ്രകീർത്തന സദസും നടത്തി. സ്നേഹം സമത്വം സഹിഷ്ണുത  എന്നീ വിഷയങ്ങളെ ആസ്പദമാക്കി നടത്തിയ പ്രവാചക പ്രകീർത്തന സദസ്സ് മഹല്ല് ഹത്തീബ് യു പി സി അബൂബക്കർ കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡണ്ട് യു കെ അബ്ദുല്ലത്തീഫ് മൗലവി അധ്യക്ഷത വഹിച്ചു. അബൂബക്കർ ഫൈസി മലയമ്മ  മദ്ഹ് റസൂൽ പ്രഭാഷണം നടത്തി. ഇ ടി എം ബാഖവി ആരോഗ്യ മേഖലയെ കുറിച്ചുള്ള ബോധവൽക്കരണം നടത്തി. പിടി അബ്ദുള്ളക്കുട്ടി ബാഖവി, എൻ കെ ഹസ്സൻകുട്ടി ഹാജി, പി കെ നാസർ എന്നിവർ നേതൃത്വം നൽകി. സെക്രട്ടറി കെ മൊയ്തു മൗലവി സ്വാഗതവും  എൻ കെ അബൂ ഹാജി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)