വാഴക്കാട് : അവശ്യസാധനങ്ങളുടെ വിലവർദ്ധനവിനെതിരെയും,കർഷകരോട് കാണിക്കുന്ന അനീതിക്കെതിരെ.,കെട്ടിട നികുതി കുത്തനെ വർദ്ധിപ്പിച്ച പിണറായി സർക്കാറിനെതിരെ,പിൻവാതിൽ നിയമനങ്ങൾക്കെതിരെ,സഹകരണ മേഖലയിലെ തീവെട്ടി കൊള്ളക്കെതിരെ,സമരങ്ങൾക്കുപോലും ഫീസ് ഏർപ്പെടുത്തിയ അഴിമതി സർക്കാരിനെതിരെ ഒക്ടോ: 18 ന് UDF സംസ്ഥാന കമ്മറ്റി നടത്തുന്ന സെക്രട്ടറിയേറ്റ് ഉപരോധം വിജയിപ്പിക്കുന്നതിനും, വാഴക്കാട് പഞ്ചായത്ത് UDF കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ
പിണറായി സർക്കാറിന്റെ അഴിമതി ഭരണം ജനമധ്യത്തിൽ തുറന്നു കാണിച്ചുകൊണ്ട് ഒക്ടോബർ 15 ഞായറാഴ്ച വാഴക്കാട്ട് നിന്ന് എടവണ്ണപ്പാറ വരെ നടത്തുന്ന പദയാത്ര യുടെയുടെയും പ്രചരണാർത്ഥം വാഴക്കാട് പഞ്ചായത്തിൽ പ്രചരണ വാഹന ജാഥ സംഘടിപ്പിച്ചു.
രാവിലെ 9 മണിക്ക് ഊർക്കടവ് പാലത്തിൽ നിന്ന് ആരംഭിച്ച് വിവിധ വാർഡുകളിൽ പ്രചരണം നടത്തി വൈകുന്നേരം എളമരത്ത് സമാപിച്ചു.
ഊർക്കടവിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.വി.സക്കറിയ ഉദ്ഘാടനം ചെയ്തു.
സമാപന പരിപാടി എളമരത്ത് UDF സീനിയർ നേതാവ് കെ.എം എ റഹ്മാൻ ഉൽഘാടനം ചെയ്തു.UDF പഞ്ചായത്ത് ചെയർമാൻ മോട്ടമ്മൽ മുജീബ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.UDF പഞ്ചായത്ത് കൺവീനർ ജൈസൽ എളമരം സ്വാഗതം പറഞ്ഞു.എളമരം, ജനപ്രതിനിധികളു, UDF പഞ്ചായത്ത് - വാർഡ് - ബൂത്ത് - പോഷക സംഘടന - നേതാക്കളായ എം സി സിദ്ധീഖ് മാസ്റ്റർ,അഡ്വ എം കെ നൗഷാദ്,സി.കെ. മുഹമ്മദ് കുട്ടി മാസ്റ്റർ, ഒ.വിശ്വനാഥൻ, ഇ.ടി ആരിഫ്,സി ടി റഫീഖ്,ചെറുപാറ മുഹമ്മദ്,ടി പി അഷ്‌റഫ്, ടി പി അലി അക്ബർ,ഹമീദ് ഊർക്കടവ്,കെ.പി. രവീന്ദ്രൻ മാസ്റ്റർ, എൻ എച്ച് അലി, കെ വി നിസാർ , ആർ പി ഹാരിസ്, പി.രവീന്ദ്രനാഥ്,ഷിഹാബ് ചങ്കരത്ത്,,കെ അലി, ഫാത്തിമ മണ്ണറോട്ട് , ബീരാൻ കോയ ഊർക്കടവ്, മുസ്തഫ വാഴക്കാട്, ശ്രീദാസ് വെട്ടത്തൂർ ,മാനുട്ടി കുനിക്കാടൻ. കെ.ടി. ഷിഹാബ്, പി.കെ. ആലിക്കോയ, ബിനു വി.കെ. അബൂബക്കർ പുളിയേക്കൽ, ആദം ചെറുവട്ടൂർ, കുഴിമൂളി ഗോപാൻ, ഷമീർ പുളിക്കത്തൊടി, എ.സി. പത്മാവതി, പി.ടി. വസന്തകുമാരി, യു.കെ. അസൈൻ , സി . എ. കരീം, ആയിഷ മാരാത്ത് ,തറമ്മൽ അയ്യപ്പൻകുട്ടി, എം മുഹമ്മദ് ബഷീർ, സി.സുനിൽ കുമാർ, സുൽഫി മപ്രം , എ കെ.മുഹമ്മദ് കുട്ടി, എടപ്പെട്ടി അബ്ദുൽ അസീസ്, കെ. ബാലകൃഷ്ണൻ, എ.പി. മുനീർ, ഇ.എ. റഹീം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.
