ഉന്നതി കേരള സര്‍ക്കാര്‍ പട്ടികജാതി വികസന വകുപ്പ് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് സാമൂഹ്യ ഐക്യദാര്‍ഢ്യ പക്ഷാചരണം ഉയരാം ഒത്തുചേര്‍ന്ന് വാഴക്കാട് ഗ്രാമപഞ്ചായത്ത് വകുപ്പും പദ്ധതികളും സെമിനാര്‍ ഗ്രാമപഞ്ചായത്ത് കോണ്‍ഫ്രന്‍സ് ഹാളില്‍ നടന്നു. അസിസ്റ്റന്റ് സെക്രട്ടറി ലാലി സ്വാഗതം പറഞ്ഞ ചടങ്ങില്‍ തറമ്മല്‍ അയ്യപ്പന്‍കുട്ടി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിശമാരാത്ത് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ മുജീബ് റഹ്‌മാന്‍ സെമിനാറില്‍ ക്ലാസ്സ് എടുത്തു. മെമ്പര്‍മാരായ അബ്ദുല്‍റഷീദ്, ശിഹാബ്ഊര്‍ക്കടവ്, മൂസക്കുട്ടി, സുഹറ, സരോജിനി, സാബിറ, കോമളം, ഷെമീനസലീം, സരോജിനി, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ പി.അബൂബക്കര്‍, കുഴിമുള്ളിഗോപാലന്‍, എസ്.സി.പ്രമോര്‍ട്ടര്‍ അഞ്ജു , വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
Tags:
VAZHAKKAD
