വാഴക്കാട് പഞ്ചായത്ത് സി.ഡി. എസ് തിരികെ സ്കൂളിലേക്ക് രണ്ടാം ബാച്ച് ചാലിയപ്രം ഗവ. ഹൈസ്കൂളിൽ വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.വി. സക്കറിയ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ തറമ്മൽ അയ്യപ്പൻകുട്ടി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ ചെയർ പേഴ്സൺ ആയിഷ മാരാത്ത്, മെമ്പർ സരോജിനി ഓട്ടുപാറ, സി.ഡി.എസ്.ചെയർ പേഴ്സൺ ഷറഫുന്നിസ,
പ്രഥമ അധ്യാപകൻ മുസ്തഫ, മിനി, ഷൈനി, സി.ഡി. എസ്. വൈസ് ചെയർ പേഴ്സൺ പി. സി.മൈമൂന, എ. പി. തങ്ക, റബിത എന്നിവർ സംസാരിച്ചു.
Tags:
VAZHAKKAD
