മുക്കം : സ്വന്തം മണ്ണിനു വേണ്ടി പൊരുതിക്കൊണ്ടിരിക്കുന്ന ഫലസ്തീനികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് 'ഫലസ്തീനികൾക്കൊപ്പം' എന്ന തലക്കെട്ടിൽ മുക്കം ടൗണിൽ ബഹുജനറാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു.
മുക്കം പൗരാവലി സംഘടിപ്പിച്ച റാലിയിൽ കോരിച്ചൊരിയുന്ന മഴയെ വകവെയ്ക്കാതെ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു. മുക്കം പാലത്തിനടുത്തു നിന്നും ആരംഭിച്ച പ്രകടനം അഭിലാഷ് ജംഗ്ഷൻ വഴി എസ് കെ പാർക്കിൽ അവസാനിച്ചു.
പൊതു സമ്മേളനം സാംസ്കാരിക-മാധ്യമ പ്രവർത്തകനായ എ പി മുരളീധരൻ ഉദ്ഘാടനം ചെയ്തു. ചാലൂളി അബു അധ്യക്ഷത വഹിച്ചു. നഗരസ കൗൺസിലർ ഗഫൂർ കല്ലുരുട്ടി ,പ്രൊഫ.പി കെ ഷബീബ് , ഇ എൻ നദീറ,ശംസുദ്ദീൻ ചെറുവാടി, ഇംതിഹാസ് തിരുവമ്പാടി , വി പി ഷൗക്കത്തലി, ഗോൾഡൻ ബഷീർ എന്നിവർ സംസാരിച്ചു.
![]() |
| 👆ഇവിടെ പരസ്യം ചെയ്യാൻ വാട്സ്ആപ്പ് 👉https://wa.me/918137856944 |
വേണു കല്ലുരുട്ടി ,ഗഫൂർ മാസ്റ്റർ, സാദിഖലി കാരമൂല, ജുനൈദ് പാണ്ടികശാല, ആസാദ് കൂളിമാട്, എ പി നസീം, മുബാരിസ്, നുഹ്മാൻ കുമാരനെല്ലൂർ ,അസീസ് തോട്ടത്തിൽ, പ്രഭാകരൻ മുക്കം, ദാമോദരൻ കോഴഞ്ചേരി എന്നിവർ നേതൃത്വം നൽകി. ടി.കെ ജുമാൻ സ്വാഗതവും ഐപി ഉമ്മർ നന്ദിയും പറഞ്ഞു.
Tags:
MUKKAM

