കുടുംബശ്രീ ശാക്തീകരണത്തിന്റെ ഭാഗമായി സംഘടന സംവിധാനത്തെകൂടുതൽ മെച്ചപ്പെടുത്തുന്നതിനുംപുതിയ കാലത്തിൻറെ സാധ്യതകൾപരമാവധി പ്രയോജനപ്പെടുത്തി നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്തരാക്കുന്നതിന് വേണ്ടി വിദ്യാഭ്യാസവകുപ്പിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന തിരികെ സ്കൂൾ എന്ന ക്യാമ്പയിൻ പരിപാടി ഒക്ടോബർ 1 മുതൽ ഡിസംബർ 10 വരെ നീണ്ടുനിൽക്കുന്ന അവധി ദിവസങ്ങളിൽ നടത്തപ്പെടുകയാണ്.
കീഴുപറമ്പ് കുടുംബശ്രീയിലെ 3725 അംഗങ്ങൾ ആറ് ബാച്ചുകളിലായി ഈ ക്യാമ്പയിനിൽ പങ്കെടുപ്പിക്കും.ആയതിന്റെ പ്രവേശനോത്സവം പരിപാടി.1/10/2023 ന് കുനിയിൽ അൻവർ സ്കൂളിൽ വെച്ച് നടത്തി. തിരികെ സ്കൂളിൽ എന്ന ക്യാമ്പയിൻ കീഴുപറമ്പ് ഗ്രാമപഞ്ചായത്ത് ചരിത്രത്തിൽ കുടുംബശ്രീക്ക് പുതിയൊരു വഴിത്തിരിവായി.രാവിലെ 9 മണി മുതൽ ആരംഭിച്ച ക്യാമ്പയിനിൽ. സിഡിഎസ് ചെയർപേഴ്സൺ പി പി റംല ബീഗം ആമുഖഭാഷണം നടത്തി. ഗ്രമപഞ്ചായത്ത്പ്രസിഡൻറ് വി പി സഫിയ ഹുസൈൻഫ്ലാഗ് ഓഫ് ചെയ്തു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി പി എ റഹ്മാൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ എംപി അബ്ദുറഹീം, തസ്ലീന ഷബീർ.ഷഹർബാൻ കെ വി,വിജയലക്ഷ്മി.ഷൈജു,എം എം മുഹമ്മദ് അസിസ്റ്റൻറ് സെക്രട്ടറി അരവിന്ദൻ സാർ,ബ്ലോക്ക് കോഡിനേറ്റർഅനീഷ്സിഡിഎസ് വൈസ് പ്രസിഡൻറ് ആയിഷവൈസി,കൺവീനർമാരും ആർപിമാരുമായ ഷാഹിന മെഹറുനിസ,ജുമൈലബുഷറസി ഡി എസ് മെമ്പർമാരായ,പ്രീജ,അനീസ,ബുഷറ,റംലത്ത് എൻ സി,സുനീറ റഷീദ്,സക്കീന, അക്കൗണ്ടൻറ് പ്രബിത എന്നിവർ പരിപാടിയിൽ ,പങ്കെടുത്തു.കുടുംബശ്രീയിൽ നിന്നും550 ൽ പരം കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്തു.ഈ ക്യാമ്പയിൻ കുടുംബശ്രീ അംഗങ്ങളെ സംബന്ധിച്ചിടത്തോളം പുതിയ അനുഭവമായി.സ്കൂൾ മുറ്റത്ത് വെച്ച് നടന്ന അസംബ്ലിയും പ്രതിജ്ഞയും പഴയകാല ഓർമ്മകളെ തിരിച്ചുകൊണ്ടുവരാൻ സാധിച്ചു.തുടർന്ന് 12 ക്ലാസുകളിൽ ആയി അഞ്ചു വിഷയങ്ങളിൽ ആർപിമാരായ ആയിഷ,കാമറുനീസ,സാബിറ,ഫൗസിയ, രഞ്ജിഷ,ശീർഷ,രമദേവി,നജുമുനീസ,ഷറീജ,ഷഹനാസ് ബീഗം,ഉമ്മുകുൽസു എന്നിവർ ക്ലാസ്സെടുത്തു. .കിഴുപറമ്പ് പി എച്ച് സി മെഡിക്കൽ സപ്പോർട്ടിന്റെ ഭാഗമായി ലിഞ്ചു പോൾ എന്ന സിസ്റ്ററുടെ സേവനം വൈകുന്നേരം വരെ ലഭ്യമായിരുന്നു. നാലര മണിയോടെ ദേശീയ ഗാനത്തോട് കൂടി ക്ലാസ് അവസാനിച്ചു.അടുത്ത ബാച്ചിന്റെ ക്യാമ്പയിൻ പരിപാടി 8 /10 /2023 ഞായർ 1, 2. ,12, 13, 14. വാർഡുകൾ കിഴുപറമ്പ് ഗവൺമെൻറ് വൊക്കേഷനെൽ ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടത്തപ്പെടുന്നതാണ്
Tags:
KIZHUPARAMB

