Flash News

Nattu Media

നബി കീർത്തന യോഗം നടത്തി


കൊടിയത്തൂർ
: അഹ്മദിയ്യ മുസ്ലിം ജമാ ജമാഅത്ത് പ്രവാചകർ സ്ര ) തിരുമേനിയുടെ  പരിശുദ്ധ ജീവിതത്തെ പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ ആഗോളാടിസ്ഥാനത്തിൽ 213 രാജ്യങ്ങളിൽ സംഘടിപ്പിച്ചു വരുന്ന പരിപാടിയുടെ ഭാഗമായി കൊടിയത്തൂർ അഹ്മദിയ്യാ മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നബി കീർത്തന യോഗം സംഘടിപ്പിച്ചു.

1920 കാലഘട്ടത്തിൽ വടക്കെ ഇന്ത്യയിൽ പ്രവാചകർ തിരു മേനിയെ അധിക്ഷേപിച്ചു കൊണ്ട് റങ്കില റസൂൽ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിക്കപ്പെട്ടതിനെ തുടർന്ന് പൊട്ടിപ്പുറപ്പെ ഹിന്ദു - മുസ്ലിം ലഹളയെ തുടർന്ന് സമുദായ മൈത്രി ഊട്ടി ഉറപ്പിക്കുകയും പ്രവാചകരുടെ ജീവിതമാതൃകകളെ സഹോദര സമുദായങ്ങൾക്ക് കൂടി പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അഹ്മദിയാ ജമാഅത്ത് സമാരംഭം കുറിച്ച ഒരു പരിപാടിയാണ് ഇത്തരത്തിലുള്ള സീറത്തുന്ന ബി യോഗങ്ങളെന്ന് പ്രാസംഗികർ ചൂണ്ടിക്കാട്ടി.

യോഗത്തിൽ തർ ബിയത്ത് - പ്രചരണ കാര്യസെക്രട്ടറി ഇ അബ്ദുറഹ്മാൻ അദ്ധ്യക്ഷത വഹിച്ചു.മൗലവി സൽമാനുൽ ഫാരിസ് വിഷയം അവതരിപ്പിച്ചു. എം. നൂറുദ്ദീൻ മാസ്റ്റർ ഖുർആൻ പാരായണവും , റിതിൻ അഹ്മദ് ഗാനാലാപനവും നിർവ്വഹിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)