ചെറുവാടി |ഏഴിമല അഹമ്മദ് മുസ്ലിയാരുടെ മുപ്പതാമത് ഉറൂസ് മുബാറക് സമാപിച്ചു. ചെറുവാടി പുതിയോത്ത് ജുമാ മസ്ജിദില്‍ നടന്ന മഖാം സിയാറത്തിന് കണിയാമ്പറ്റ മുഹമ്മദ് മുസ്ലിയാര്‍ നേതൃത്വം നല്‍കി. ചുള്ളിക്കാപറമ്പ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് മുന്‍ ഐ എസ് ആര്‍ ഒ ശാസ്ത്രജ്ഞന്‍ ഡോ.അബ്ദുസ്സലാം മുഹമ്മദ് ഉദ്ഘാടനം ചെയ്തു.കീലത്ത് മുഹമ്മദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.കെ കെ അബൂബക്കര്‍ ഫെെസി വിളയില്‍ പ്രാരംഭ പ്രാര്‍ഥന നടത്തി.ഡോ.എം അബ്ദുല്‍ അസീസ് ഫെെസി,അഡ്വ.എ കെ ഇസ്മായില്‍ വഫ,ഇ യഅ്ഖൂബ് ഫെെസി,ജി അബൂബക്കര്‍ ,നാസര്‍ ചെറുവാടി ,ടി പി മുഹമ്മദ് കുട്ടി സഖാഫി ,കെ ടി അബ്ദുല്‍ ഹമീദ് ,കെ എം അബ്ദുല്‍ ഹമീദ് ,ഇ എന്‍ അബ്ദുല്‍ ഹമീദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.ഡോ.ഇ എന്‍ അബ്ദുല്‍ ലത്തീഫ് സ്വാഗതവും കുന്നത്ത് മമ്മദ് നന്ദിയും പറഞ്ഞു.
Tags:
CHERUVADI

