![]() |
| ഐ എൻ എൽ ഡമോക്രാറ്റിക് കോഴിക്കോട് ജില്ല കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കരിം പുതുപ്പാടി പരിപാടി ഉദ്ഘാടനം ചെയ്യുന്നു. |
ഐ എൻ എൽ ഡെമോക്രറ്റിക് കോഴിക്കോട് ജില്ലാ കൺവെൻഷൻ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരിന്നു അദ്ദേഹം.
മലപ്പുറത്തെ മുസ്‌ലിം പെൺകുട്ടികൾ തട്ടം ഊരി എറിഞ്ഞത് സി പി എം പ്രവർത്തന ഫലമായിട്ടാണെന്ന സി പി എം നേതാവിന്റെ വിലയിരുത്തൽ തന്നെയാണോ മന്ത്രി അഹമ്മദിനുമുള്ളത് എന്ന് പൊതു സമൂഹത്തിനു അറിയാൻ താല്പര്യമുണ്ട്.
ന്യൂനപക്ഷ പാർട്ടിയെ പ്രതി നിധീകരിച്ച് എന്ന് അവകാശപെട്ട് മന്ത്രി സ്ഥാനത്തുള്ള ദേവർ കോവിൽ ഇതേവരെ യാതൊരുവിധ പ്രതികരണവും നടത്തിയതായി കണ്ടില്ല ഇത് ഇബ്രാഹിം സുലൈമാൻ സേട്ട് പുലർത്തിയിരുന്ന നിലപാടുകകൾക്ക് തികച്ചും വിരുദ്ധമാണ്.
എം ടി.അബ്ദുള്ള പയ്യോളി അദ്ധ്യക്ഷത വഹിച്ചു. പി.ടി ഖദീജ ടീച്ചർ, പി കെ സുലൈമാൻ കൊടുവള്ളി, സലാം വളപ്പിൽ, റാഷിദ് കെ , ഷാഹിദ് പി എന്നിവർ സംസാരിച്ചു.
