Flash News

Nattu Media

സമസ്ത കൊടിയത്തൂർ പഞ്ചായത്ത്‌ നബി ദിന റാലി നടത്തി


കൊടിയത്തൂർ
:സമസ്ത കൊടിയത്തൂർ പഞ്ചായത്ത്‌ കോ ഓർഡിനേഷൻ കമ്മിറ്റി നബി ദിന റാലി നടത്തി.എരഞ്ഞിമാവ് മുതൽ ഗോതമ്പ് റോഡ് വരെ നടത്തിയ റാലിയിൽ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ചെറുവാടി റൈഞ്ചിലെ 10 മദ്രസ്സകളിലെ ദഫ് ടീമുകൾ, ഫ്ലവർ ഷോ ടീം അംഗങ്ങൾ അണിനിരന്നത് റാലിയെ പ്രൌഢമാക്കി.പാണക്കാട് സയ്യിദ് സൈനുൽ ആബ് ദീൻ തങ്ങൾ എരഞ്ഞിമാവിൽ വെച്ച് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സമസ്ത മാനേജർ കെ. മോയിൻകുട്ടി മാസ്റ്റർ അധ്യക്ഷനായി. കോ ഓർഡിനേഷൻ സെക്രട്ടറി സി. കെ. ബീരാൻ കുട്ടി, കോ ഓർഡിനേറ്റർ അമ്പലക്കണ്ടി മുഹമ്മദ്‌ ശരീഫ്, എ. കെ. അബ്ദുൽ ഗഫൂർ ഫൈസി, വൈത്തല അബൂബക്കർ, സാദിഖ്‌ ചെറുവാടി, മൊയ്‌തീൻ പുത്തലത്ത്, കെ. പി. മുഹമ്മദ്‌ മുസ്‌ലിയാർ,കുറുവാട ങ്ങൽ മോയിൻകുട്ടി,റസീൽ ഹുദവി, എ. കെ. അബ്ബാസ് മാസ്റ്റർ തുടങ്ങിയവർ നേതൃ ത്വം നൽകി.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)