വാഴക്കാട് : വാഴക്കാട് ഗ്രാമപഞ്ചായത്തിലെ 17 15 14 16 വാർഡുകൾ ഉൾപ്പെടുന്ന മുടക്കോഴി മലയിൽ ചെങ്കല്ല് ജനനം വ്യാപകം ഇതിനെതിരെ വ്യാപകമായി പ്രതിഷേധം നടക്കുകയാണ് .ഇതിൻറെ ഭാഗമായി സ്ഥാപിച്ച സമരപ്പന്തലിൽ സമരങ്ങൾ നടന്നുകൊണ്ടിരിക്കുന്നു -ഇവിടേക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് നിരവധി സംഘടനകളും ആളുകളും ആണ് എത്തിക്കൊണ്ടിരിക്കുന്നത് -ഇന്നത്തെ ദിവസം ഐക്യദാർഢ്യം പ്രകടിപ്പിച്ച് എത്തിയത് നിരവധി സമരങ്ങൾക്ക് നേതൃത്വം കൊടുത്ത ഗ്രോ വാസുവാണ് .എല്ലാവിധ സഹായങ്ങളും സഹകരണങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഓരോ ദിവസവും വ്യത്യസ്തമായ സമരങ്ങളാണ് സമരപ്പന്തലിൽ നടന്നുകൊണ്ടിരുന്നത്.
ആക്ഷൻ കമ്മിറ്റി വൈസ് ചെയർമാൻ അബ്ദുള്ള മാസ്റ്റർ അദ്യക്ഷത വഹിച്ചു. പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകൻ
മോയിൻ ബാപ്പു, കുഞ്ഞിക്കോയ , സിക്കെ മുജീബ് ജമാൽ എക്സൽ, അൻവർ ഷരീഫ്, ആലികുഞ്ഞി ബിച്ചുണ്ണി , മുഹമ്മദ് മാസ്റ്റർ , കാസിം എന്നിവർ സംസാരിച്ചു.
Tags:
VAZHAKKAD
