കൊടിയത്തൂർ: കീരൻതൊടിക കുടുംബാംഗങ്ങളുടെ എട്ടാമത് സംഗമം വൈവിധ്യമാർന്ന പരിപാടികളോടെ 2023 ഡിസംബർ 24 ന് ഞായറാഴ്ച്ച ചേന്ദമംഗല്ലൂർ അൽ ഇസ്ലാഹ് ഇംഗ്ലീഷ് സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടത്താൻ കുടുംബ സമിതി യോഗം തീരുമാനിച്ചു. കോഴിക്കോട് , മലപ്പുറം ജില്ലകളിലെ വിവിധ പ്രദേശങ്ങളിലായി വ്യാപിച്ചു കിടക്കുന്ന കുടുംബാംഗങ്ങളാണ് വീണ്ടും ഒത്തു ചേരുന്നത്. സംഗമം വിജയിപ്പിക്കുന്നതിനായി കെ.ടി. അബ്ദുറസാഖ് ജനറൽ കൺവീനറായി വിപുലമായ സംഘാടക സമിതിയെ യോഗത്തിൽ തെരഞ്ഞെടുത്തു.
വിവിധ സബ് കമ്മിറ്റി കൺവീനർമാരായി : കെ.ടി.മുഹമ്മദ് അബ്ദുറഹിമാൻ [ പ്രോഗ്രാം ] , കെ.ടി.ഉണ്ണിമോയി മാസ്റ്റർ [ റിസപ്ഷൻ ] , കെ.ടി. ബഷീർ ഹാജി [ ഫിനാൻസ് ] , കെ.ടി.മുസ്തഫ [ ഫുഡ് ] , കെ.ടി. അബ്ദുന്നാസർ മാസ്റ്റർ [ മെമന്റോ ] , മുഹമ്മദ് കക്കാട് [പബ്ലിക് റിലേഷൻ സ് ] , കെ.ടി.അബ്ദുൽ ഹമീദ് [ കൾച്ചറൽ പ്രോഗ്രാം ] എന്നിവരെയും തെരഞ്ഞെടുത്തു.കുടുംബ സമിതി യോഗത്തിൽ അമീർ കെ.ടി.മോയി ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി കെ.ടി. അബ്ദുറഷീദ് റിപ്പോർട്ട് അവതരിപ്പിച്ചു. ജോ: അമീർ കെ.ടി. ബീരാൻ ഹാജി, ഡോ: കെ.ടി.മുഹമ്മദലി, പ്രൊഫ: മുഹമ്മദ് ഇസ്മായിൽ അരീക്കോട്, അബ്ദുസ്സലാം മാസ്റ്റർ കൊല്ലത്തൊടി, കെ.ടി. അബ്ദുറസാഖ്, കെ.ടി. മൻസൂർ എന്നിവർ സംസാരിച്ചു. * സെക്രട്ടറി കെ.ടി. മെഹബൂബ് സ്വാഗതവും ജോ : കൺവീനർ കെ. ടി. ഹാഷിം നന്ദിയും പറഞ്ഞു.
Tags:
KODIYATHUR

