Flash News

Nattu Media

സി.എച്ച് കൾച്ചറൽ സൊസൈറ്റി സ്വീകരണം നൽകി


കൊടിയത്തൂർ
:  കഴിഞ്ഞ കോളേജ് യൂനിയൻ തെരഞ്ഞെടുപ്പിൽ വിവിധ കോളേജുകളിലായി തെരഞ്ഞെടുക്കപ്പെട്ട സാരഥികൾക്ക് കൊടിയത്തൂർ സി.എച്ച്. കൾച്ചറൽ സൊസൈറ്റി സ്വീകരണം നൽകി.

യാസീൻ കെ.സി (ചെയർമാൻ, എസ്. എസ്. കോളേജ്, അരീക്കോട്), ദിൽഷാൻ കണ്ണാട്ടിൽ (ജന.സെക്ര, എം.എ. എം. ഒ കോളേജ്, മണാശേരി), ഹംറാസ് ഹുസൈൻ. കെ ( യു.യു.സി - എച്ച് എം ബി.എഡ് കോളേജ്, മുവ്വാറ്റുപുഴ), ആയിഷ ഫിദ ഇ (യു. യു.സി - ഗ്രീൻവാലി ബി.എഡ് കോളേജ്, നെല്ലിക്കാപറമ്പ് ) ഫാത്വിമ റിയ വി (അമൽ കോളേജ്, നിലമ്പൂർ), ഹംദാൻ. ഇ (എസ്.എസ്. കോളേജ്, അരീക്കോട്), വയനാട് ഗവ.എഞ്ചി. കോളേജിൽ നിന്ന് ഉയർന്ന മാർക്കോടെ ബി ടെക്ക് പാസ്സായ അബിൻ കാദർ. ഇ എന്നിവരെയാണ് ഉപഹാരം നൽകി സ്വീകരിച്ചത്.

തിരുവമ്പാടി നിയോജകമണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടരി പി.ജി. മുഹമ്മദ് പരിപാടി ഉൽഘാടനം ചെയ്തു.
സി.എച്ച്. സൊസൈറ്റി പ്രസിഡണ്ട് സലാം എളങ്ങൽ അദ്ധ്യക്ഷത വഹിച്ചു.

മണ്ഡലം ലീഗ് വൈസ് പ്രസിഡണ്ട് മജീദ് പുതുക്കുടി, പഞ്ചായത്ത് ലീഗ് ജനറൽ സെക്രട്ടരി മജീദ് മൂലത്ത്, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വി. ഷംലൂലത്ത്,
ടി.ടി. അബ്ദുറഹ്മാൻ, ഇ.കെ. മായിൻ, കെ. അബ്ദുസ്സമദ്, നൗഫൽ പുതുക്കുടി, ഷരീഫ് അമ്പലക്കണ്ടി, പി.പി. ഫൈസൽ, ആദിൽ കെ.കെ, ശബീൽ പി.പി, അഡ്വക്കറ്റ് പി.വി. ശബീർ, എന്നിവർ ആശംസകൾ നേർന്നു.

പി.വി. നൗഷാദ് മാസ്റ്റർ, കെ. അബ്ദുൽകരീം ബീച്ചിമാൻ, സി.മുഹമ്മദ് ഉണ്ണിമാൻ, ഷാഹിൽ കണ്ണാടിൽ, പി. അബ്ദുറഹ്മാൻ, നാദിം. യു , ഹിബാൻ.പി.എം, കാക്കിരി ഹുസൈൻ മാസ്റ്റർ നേതൃത്വം നല്കി. 

സൊസൈറ്റി ജന: സെക്രട്ടരി ഇ.എ ജബ്ബാർ സ്വാഗതവും ട്രഷറർ മുഹമ്മദലി പുതിയോട്ടിൽ നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)