Flash News

Nattu Media

കലോത്സവ നേട്ടം,പി.ടി.എമ്മിൽ വിജയാരവം സംഘടിപ്പിച്ചു


കൊടിയത്തൂർ
: കഴിഞ്ഞ ദിവസം കൂടരഞ്ഞിയിൽ സമാപിച്ച ഉപജില്ല സ്കൂൾ കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കൊടിയത്തൂർ പി.ടി.എം ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥി പ്രതിഭകളെ ആദരിക്കുന്നതിനായി വിജയാരവം പരിപാടി സംഘടിപ്പിച്ചു 
ഓവറോൾ ചാമ്പ്യൻഷിപ്പിനു പുറമെ ഹൈസ്കൂൾ ജനറൽ വിഭാഗത്തിലും സംസ്കൃതം, അറബിക് കലോത്സവത്തിലും പി.ടി.എം ജേതാക്കളാണ്.
സബ് ജില്ല പ്രവൃത്തി പരിചയമേള, ഗണിത മേള എന്നിവയിലും ചാമ്പ്യൻമാരാണ് പി.ടി.എം കൂടാതെ സ്പോർട്സിലും മികച്ച പ്രകടനം കാഴ്ചവെച്ചു
വിദ്യാലയത്തിൽ നടന്ന ചടങ്ങ് പി.ടി.എ പ്രസിഡൻ്റ് എസ്.എ നാസർ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ ജി.സുധീർ അധ്യക്ഷനായി. പി.ടി.എ വൈസ് പ്രസിഡൻ്റ് സി. ഫസൽബാബു, എം.പി ടി.എ പ്രസിഡൻ്റ് ഉമ്മാച്ചുക്കുട്ടി ടീച്ചർ, പി.ടി.എ അംഗം സബീന എസ്.എം.സി ചെയർമാൻ ഷാബൂസ് അഹമ്മദ് ഡി.എച്ച്.എം. പി. എസ് സുജ പ്രഭ  സ്റ്റാഫ് സെക്രട്ടറി കെ.പി മുഹമ്മദ്‌, സംസാരിച്ചു എസ് ആർ ജി കൺവീനർ കെ.കെ.അബ്ദുൽ ഗഫൂർ സ്വാഗതവും കലോത്സവ കൺവീനർ നിസാം കാരശ്ശേരി നന്ദിയും പറഞ്ഞു

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)