Flash News

Nattu Media

ചെറുവാടി ഏരിയ പൗരാവലി സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യ ദാർഢ്യ മഹാ റാലിയും-പൊതു സമ്മേളനവും ഇന്ന് ചെറുവാടിയിൽ


ചെറുവാടി
: പിറന്ന മണ്ണിൽ ജീവിക്കാനുള്ള ഫലസ്തീന്‍ ജനതയുടെ  സ്വാതന്ത്ര പോരാട്ടങ്ങള്‍ക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ചും ഇസ്രായേല്‍ ഭരണകൂടത്തിന്റെ മനുഷ്യത്വരഹിതവും വംശീയ ഉന്മൂലനം ലക്ഷ്യം വെച്ചുമുള്ള വന്യമായ ആക്രമണത്തിനെതിരേയും ചെറുവാടി ഏരിയ പൗരാവലി സംഘടിപ്പിക്കുന്ന മഹാ റാലിയും പൊതു സമ്മേളനവും ഇന്ന് വൈകുന്നേരം 6:30-ന്  ചെറുവാടിയിൽ വച്ച് നടക്കും.

മഹാറാലിക്ക് ശേഷം ചെറുവാടി ഖിലാഫത്ത് സ്മാരക സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ ഡോ പിജെ വിൻസെന്റ് മുഖ്യ പ്രഭാഷണം നടത്തും. കൂടാതെ വിവിധ മത-രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക പ്രവർത്തകരും നേതാക്കളും ചടങ്ങിൽ സാനിധ്യമറിയിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)