Flash News

Nattu Media

പ്രശസ്ത സാഹിത്യകാരി പി വത്സല അന്തരിച്ചു


ചെറുകഥാകൃത്തും, നോവലിസ്റ്റുമാണ്‌ പി. വത്സല ( 85 വയസായിരുന്നു) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുക്കത്തെ ആശുപത്രിയിലാണ് അന്ത്യം. നിഴലുറങ്ങുന്ന വഴികൾ എന്ന നോവൽ വത്സലക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിക്കൊടുത്തു.
കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രിൽ 4-ന്‌ കോഴിക്കോട് ജനനം. ഗവ.ട്രൈനിംഗ് സ്കൂളിൽ പ്രധാന അദ്ധ്യാപികയായിരുന്നു. സാഹിത്യ പ്രവർത്തക സഹകരണ സംഘം ഡയറക്ടർബോർഡ് അംഗമായിട്ടുണ്ട്. "നെല്ല്" ആണ്‌ വത്സലയുടെ ആദ്യ നോവൽ. ഈ കഥ പിന്നീട് എസ്.എൽ.പുരം സദാനന്ദന്റെ തിരക്കഥയിൽ രാമു കാര്യാട്ട് സിനിമയാക്കി. "ഖിലാഫത്ത്" എന്ന ചലച്ചിത്രം വൽസലയുടെ 'വിലാപം' എന്ന നോവലിനെ ആസ്പദമാക്കിയുള്ളതാണ്‌. "നിഴലുറങ്ങുന്ന വഴികൾ" എന്ന കൃതിക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. കേരള സാഹിത്യ അക്കാദമി അദ്ധ്യക്ഷയായിരുന്നു.
നടക്കാവ് ഗവൺമെന്റ് സ്‌കൂൾ അധ്യാപകനായിരുന്ന കക്കോട് മറോളി എം. അപ്പുക്കുട്ടിയാണ് ഭർത്താവ്. മക്കൾ: ഡോ. എം.എ. മിനി (ഗവ. വെറ്ററിനറി ആശുപത്രി, മുക്കം), എം.എ. അരുൺ (ബാങ്ക് ഉദ്യോഗസ്ഥൻ, ന്യൂയോർക്ക്). മരുമക്കൾ: ഡോ. കെ. നിനകുമാർ, ഗായത്രി.

പ്രധാന കൃതികൾ:
എന്റെ പ്രിയപ്പെട്ട കഥകൾ
ഗൗതമൻ
മരച്ചോട്ടിലെ വെയിൽചീളുകൾ
മലയാളത്തിന്റെ സുവർണ്ണകഥകൾ
വേറിട്ടൊരു അമേരിക്ക
അശോകനും അയാളും
വത്സലയുടെ സ്ത്രീകൾ
മൈഥിലിയുടെ മകൾ
പേമ്പി
ആദി ജലം
നെല്ല് (നോവൽ)
കൂമൻ കൊല്ലി
വിലാപം
നിഴലുറങ്ങുന്ന വഴികൾ
വത്സലയുടെ തിരഞ്ഞെടുത്ത കഥകൾ
പോക്കുവെയിൽ പൊൻവെയിൽ
എരണ്ടകൾ.
പ്രധാന പുരസ്കാരങ്ങൾ:
കുങ്കുമം അവാർഡ്-ആദ്യ നോവലായ നെല്ലിന്‌
കേരള സാഹിത്യ അക്കാദമി പുരസ്കാരം-നിഴലുറങ്ങുന്ന വഴികൾ
സി.എച്ച് അവാർഡ്
കഥ അവാർഡ്
പത്മപ്രഭ പുരസ്കാരം [8]
മുട്ടത്തുവർക്കി പുരസ്കാരം- 2010 - മലയാള സാഹിത്യത്തിനു നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ച്[9]
എഴുത്തച്ഛൻ പുരസ്കാരം - 2021.

Post a Comment

Previous Post Next Post

Advertising 👆WhatsApp : 8137856944

👆🏻For Advertisment here: 8137856944 (WhatsApp)