വാഴക്കാട് : നവ കേരള സദസ്സിന് പണം നൽകില്ലെന്ന് വാഴക്കാട് പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. അർഹർക്ക് പെൻഷൻ ഇല്ല, നികുതിഭാരം കൊണ്ടും വിലക്കയറ്റം കൊണ്ടും നടുവൊടിഞ്ഞ ജനങ്ങൾക്ക് ആശ്വാസം പകരുന്നതിന് പകരം സ്തുതിപാടലിന് പണം നൽകാൻ നീതിബോധം അനുവദിക്കുകയില്ലെന്ന് ബോർഡ് യോഗം ചേർന്ന് തീരുമാനിച്ചു. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. വി.സക്കറിയ, വൈസ് പ്രസിഡണ്ട് ശരീഫ ചിങ്ങം കുളത്തിൽ, സ്ഥിരം സമിതി മെമ്പർമാരായ റഫീഖ് അഫ്സൽ, ആയിഷ മാരാത്ത്, തറമൽ അയ്യപ്പൻകുട്ടി, മെമ്പർമാരായ മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ, കെ. പി മൂസക്കുട്ടി, അബ്ദുൽ ബഷീർ മാസ്റ്റർ, അബ്ദുൽ റഷീദ്, സുഹറ, എം കെ നൗഷാദ്, ഷമീന, സരോജിനി, വസന്തകുമാരി, സാബിറ,ജമീല എന്നിവർ പങ്കെടുത്തു.